Begin typing your search above and press return to search.
ടാറ്റയുടെ ലോറിയും ബസും വാങ്ങാന്‍ ഇനി ഇസാഫ് ബാങ്ക് വായ്പ തരും, ധാരണാപത്രം ഒപ്പിട്ടു
വാണിജ്യ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ വായ്പ നല്‍കുന്നതിന് ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കും ടാറ്റ മോട്ടോര്‍സും ധാരണയിലെത്തി. ആദ്യഘട്ടത്തില്‍ സ്മാള്‍ കൊമേഷ്യല്‍ വെഹിക്കിള്‍, ലൈറ്റ് കൊമേഷ്യല്‍ വെഹിക്കിള്‍ എന്നിവയ്ക്കാണ് ഇസാഫ് ബാങ്ക് വായ്പ നല്‍കുക. തുടര്‍ന്ന് ടാറ്റയുടെ എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും വായ്പ നല്‍കുന്ന രീതിയിലേക്ക് സഹകരണം വളരുമെന്നും ടാറ്റ മോട്ടോര്‍സ് അറിയിച്ചു. ടാറ്റ മോട്ടോര്‍സ് വൈസ് പ്രസിഡന്റ് ആന്‍ഡ് ബിസിനസ് ഹെഡ് -എസ്.സി.വി ആന്‍ഡ് പി.യു വിനയ് പഥക്, ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹേമന്ത് കുമാര്‍ തംത എന്നിവര്‍ ഇത് സംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പിട്ടു.
ഒരു ടണ്ണിന് താഴെയുള്ളതില്‍ തുടങ്ങി 55 ടണ്‍ വരെയുള്ള കാര്‍ഗോ വാഹനങ്ങളും 10 മുതല്‍ 51 സീറ്റുകളുള്ള യാത്രാ വാഹനങ്ങളുമടക്കം നിരവധി വാണിജ്യ വാഹനങ്ങളാണ് ടാറ്റ മോട്ടോര്‍സ് നിരത്തിലെത്തിക്കുന്നത്. 2,500ലധികം സര്‍വീസ് സെന്ററുകളും സ്‌പെയര്‍ പാര്‍ട്‌സ് സ്റ്റോറുകളും രാജ്യത്തൊട്ടാകെ സ്ഥാപിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഗ്രാമങ്ങളില്‍ പോലും വേരുകളുള്ള ഇസാഫ് ബാങ്കിന്റെ സഹായത്തോടെ ഇന്ത്യയില്‍ സംരംഭകത്വവും തൊഴിലവസരങ്ങളും വളര്‍ത്താനുള്ള അവസരമാണ് ലഭിച്ചതെന്ന് ടാറ്റ മോട്ടോര്‍സിന്റെ പ്രതിനിധി വിനയ് പഥക് പറഞ്ഞു. പുതിയ സഹകരണം വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹേമന്ത് കുമാര്‍ പറഞ്ഞു. കുറഞ്ഞ-ഇടത്തരം വരുമാനക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ ബാങ്കായ ഇസാഫ്, 2017ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.
Next Story
Videos