ടാറ്റ പവര്‍ ഈസി ഹോം ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് അവതരിപ്പിച്ചു

മോഷന്‍ സെന്‍സറുകള്‍, ലൈറ്റിംഗ്, ക്ലൈമറ്റ്, സെക്യൂരിറ്റി എന്നിവയ്ക്കുള്ള സ്മാര്‍ട്ട് കണ്‍ട്രോളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വിപുലമായ ശ്രേണി
ടാറ്റ പവര്‍ ഈസി ഹോം ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് അവതരിപ്പിച്ചു
Published on

ടാറ്റ പവര്‍ അത്യാധുനിക ഹോം ഓട്ടോമേഷന്‍ സൊല്യൂഷന്‍സായ 'ടാറ്റാ പവര്‍ ഈസി ഹോം സൊല്യൂഷന്‍സ്' കേരളത്തില്‍ അവതരിപ്പിച്ചു. ഇന്റലിജന്റ് ഓട്ടോമേഷനിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പ്-എനേബിള്‍ഡ് സ്മാര്‍ട്ട് ഹോം സൊല്യൂഷനുകളുടെ വിപുലമായ ശ്രേണിയാണ് ടാറ്റ പവര്‍ അവതരിപ്പിച്ചിരിക്കുന്നത്.

തത്സമയ ഊര്‍ജ്ജ നിരീക്ഷണം, ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ്, ഓഫ്‌ലൈന്‍ ഫങ്ഷണാലിറ്റി, ഓവര്‍ലോഡ് പ്രൊട്ടക്ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉപയോക്താക്കളെ വൈദ്യുതി ഉപഭോഗം നിരീക്ഷിക്കാനും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനും സഹായിക്കും.

ഉപയോഗപ്രദമായ ഫീച്ചറുകള്‍

ഈ ഉത്പന്നങ്ങളിലെ 'ഡിലേ ടൈം', 'പവര്‍ ഓണ്‍ സ്റ്റാറ്റസ്' എന്നീ ഫീച്ചറുകള്‍ ശ്രദ്ധേയമാണ്. വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉപകരണങ്ങള്‍ കേടുവരാതെ സംരക്ഷിക്കാന്‍ ഡിലേ ടൈം ഫീച്ചര്‍ സഹായിക്കും. ഒരു ഉപകരണം ആക്ടീവാണോ അല്ലെങ്കില്‍ ഐഡിലാണോ എന്ന് തത്സമയം കാണിക്കുന്ന പവര്‍ ഓണ്‍ സ്റ്റാറ്റസ് ഫീച്ചര്‍ അനാവശ്യ ഊര്‍ജ്ജ നഷ്ടം ഒഴിവാക്കാനും മൊത്തത്തിലുള്ള ഊര്‍ജ്ജ ഒപ്റ്റിമൈസേഷന്‍ മെച്ചപ്പെടുത്താനും ഉപയോക്താക്കളെ സഹായിക്കുന്നു.

ടാറ്റ പവര്‍ ഈസി ഹോം പോര്‍ട്ട്‌ഫോളിയോയില്‍ സ്മാര്‍ട്ട് സോക്കറ്റുകള്‍, ടച്ച്-പാനല്‍ സ്വിച്ചുകള്‍, റെട്രോഫിറ്റബിള്‍ കണ്‍വെര്‍ട്ടറുകള്‍, മോഷന്‍ സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് ആധുനിക വീടുകള്‍ക്കും സമൂഹങ്ങള്‍ക്കും ഏറെ അനുയോജ്യമാണ്. സ്മാര്‍ട്ട് ലൈറ്റിംഗ്, സ്മാര്‍ട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട് സെക്യൂരിറ്റി എന്നിവയെ പിന്തുണയ്ക്കുന്ന ഈ സൊല്യൂഷനുകള്‍ ആധുനിക വീടുകള്‍ക്ക് ലാളിത്യവും തടസങ്ങളില്ലാത്ത ജീവിതവും പ്രദാനം ചെയ്യുകയും മെച്ചപ്പെട്ട സൗകര്യവും നിയന്ത്രണവും ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

ടാറ്റ പവര്‍ ഈസി ഹോം 100 സിറ്റീസ് പരിപാടികളുടെ ഭാഗമായാണ് ടാറ്റാ പവര്‍ ഈസി ഹോം സൊല്യൂഷന്‍സ് അവതരിപ്പിച്ചത്. പ്രധാന മെട്രോകളിലും വളര്‍ന്നുവരുന്ന ടയര്‍-2, ടയര്‍-3 നഗരങ്ങളിലും ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ലിവിംഗ് സൗകര്യങ്ങളൊരുക്കാനാണ് കമ്പനി ശ്രദ്ധിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com