ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം എക്സ്പീരിയന്‍സ് പവലിയന്‍ തുറന്നു

യുഎസിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറസ് ഡെവലപ്പേഴ്‌സ് നടപ്പാക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ എക്സ്പീരിയന്‍സ് പവലിയന്‍ കഴക്കൂട്ടത്തുള്ള അസറ്റ് ഹോംസ്/ടോറസ് ഹോള്‍ഡിംഗ്സ് കോര്‍പ്പറേറ്റ് ഓഫീസില്‍ തുറന്നു. പവലിയന്‍ ടോറസ് ഹോള്‍ഡിംഗ്സ് ഇന്ത്യ എംഡി അജയ് പ്രസാദ് ഉദ്ഘാടനം ചെയ്തു. അസറ്റ് ഹോംസ് നടപ്പാക്കുന്ന പദ്ധതിയിലെ സെല്‍ഫി അപ്പാര്‍ട്മെന്റിന്റെ സാംപ്ള്‍ ഫ്ളാറ്റും ചടങ്ങില്‍ തുറന്നു. 100 ചതുരശ്ര അടിയില്‍ താഴെ മാത്രം വലുപ്പമുള്ള സെല്‍ഫിയുടെ സമ്പൂര്‍ണ മാതൃകയാണ് അസറ്റ് ഹോംസിന്റെ കഴക്കൂട്ടത്തുള്ള തിരുവനന്തപുരം ഓഫീസില്‍ ഒരുക്കിയിരിക്കുന്നത്.

50 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയൊരുങ്ങുന്നത്. 30 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള എസ്ഇഇസെഡ് എക്കണോമിക് സ്‌പേസ്, 13 ലക്ഷം ചതുരശ്ര വിസ്തൃതിയില്‍ വിനോദം, ഹോസ്പിറ്റാലിറ്റി, ഷോപ്പിംഗ് മാള്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും സജ്ജീകരിക്കും. കേരളത്തിലെ ആദ്യ ഐമാക്‌സ് തീയറ്ററുകളാണ് വിനോദ വിഭാഗത്തിലുണ്ടാവുക. 155 മുറികളുള്ള ഹോട്ടല്‍, 298 യൂണിറ്റുകളുള്‍പ്പെട്ട റെസിഡന്‍സുകള്‍ തുടങ്ങിയവും പദ്ധതിയുടെ ഭാഗമായുണ്ടാകും.

റെസിഡന്‍സ് വിഭാഗത്തില്‍ അസറ്റ് ഹോംസ് നടപ്പാക്കുന്ന 298 പാര്‍പ്പിട യൂണിറ്റുകളുളള അസറ്റ് ഐഡന്റിറ്റി എന്ന പദ്ധതിയില്‍ 2, 3 ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകളും ഭവനങ്ങളും 96 വരെ ചതുരശ്ര അടി വിസ്തീര്‍ണവും 20 ലക്ഷം രൂപ മുതല്‍ വിലനിലവാരവുമുള്ള സെല്‍ഫി അപ്പാര്‍ട്ട്മെന്റുകളുമുണ്ടാകുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളില്‍ ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയതാകും പദ്ധതിയെന്നും സുനില്‍കുമാര്‍ പറഞ്ഞു. ചടങ്ങില്‍ രഘു ചന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

(Press Release)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it