Begin typing your search above and press return to search.
പൈനാപ്പിള്‍ ചെടി 'വിട്ടുകളയേണ്ട', ഡ്രോണ്‍ നിര്‍മാണത്തിന് ഉപയോഗിക്കാം
പൈനാപ്പിള്‍ ചെടി ഡ്രോണ്‍ നിര്‍മാണത്തിനോ... സംശയിക്കേണ്ട, കഴിയുമെന്നാണ് മലേഷ്യയില്‍നിന്നുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മലേഷ്യയിലെ പുത്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ താരീഖ് ഹമീദ് സുല്‍ത്താന്‍ നടത്തിയ പഠനത്തിലാണ് പൈനാപ്പിള്‍ ചെടിയുടെ ഇലകളിലെ ഫൈബറുകള്‍ ചെറിയ എയര്‍ക്രാഫ്റ്റുകള്‍ക്കും ഡ്രോണുകള്‍ക്കും വേണ്ടി ഫ്രെയിമുകളുടെ നിര്‍മാണത്തിനായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്.
'പൈനാപ്പിളിന്റെ ഇലയെ എയറോസ്‌പേസ് ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയുന്ന ഫൈബറാക്കി മാറ്റുകയാണ്. അടിസ്ഥാനപരമായി ഡ്രോണ്‍ കണ്ടുപിടിക്കുകയാണ്' അദ്ദേഹം റോയിറ്റേഴ്‌സിനോട് പറഞ്ഞു.
'ബയോകമ്പോസിറ്റ് ഫൈബറുകളില്‍നിന്ന് നിര്‍മിച്ച ഡ്രോണുകള്‍ക്ക് സിന്തറ്റിക്ക് ഫൈബറുകളില്‍നിന്ന് നിര്‍മിച്ചതിനേക്കാള്‍ ഉയര്‍ന്ന ശക്തി-ഭാരം അനുപാതമുണ്ട്. മാത്രമല്ല അവ വില കുറഞ്ഞതും ഭാരം കുറഞ്ഞതും എളുപ്പത്തില്‍ പറക്കാന്‍ കഴിയുന്നതുമാണ്' അദ്ദേഹം പറയുന്നു. ഡ്രോണ്‍ തകരാറിലായാല്‍ തന്നെ ഫ്രെയിം എളുപ്പത്തില്‍ സംസ്‌കരിക്കാമെന്നും അദ്ദേഹം പറയുന്നു.
അതേസമയം കാര്‍ഷിക ആവശ്യങ്ങള്‍ക്കും ആകാശ പരിശോധനകള്‍ക്കുമായി സെന്‍സറുകള്‍ ഉള്‍പ്പെടെയുള്ള വലിയ പ്ലേലോഡുകള്‍ ഉള്‍ക്കൊള്ളുന്നതിനായി വലിയ ഡ്രോണ്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഗവേഷണ സംഘം.
Next Story