Begin typing your search above and press return to search.
ഇന്ത്യയില്‍ നിലയുറപ്പിക്കാന്‍ ഫോക്സ്‌കോണ്‍; ഇരുകൈയും നീട്ടി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ ഫോക്സ്‌കോണിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ ഭൂമി വാഗ്ദാനം ചെയ്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന ഫോക്സ്‌കോണ്‍ ഇന്ത്യയില്‍ വിപുലീകരണ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ചെന്നൈയ്ക്ക് സമീപം പുതിയ വ്യാവസായിക ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നതായി ഫോക്സ്‌കോണ്‍ ചെയര്‍മാന്‍ യംഗ് ലിയു അടുത്തിടെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വാഗ്ദാനങ്ങളുമായി വിവിധ സര്‍ക്കാരുകള്‍ ഫോക്സ്‌കോണിനെ സമീപിച്ചത്.
ഓഫറുമായി പിന്നാലെ
2,500 ഏക്കര്‍ ഭൂമിയാണ് ഫോക്സ്‌കോണിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. 300 ഏക്കര്‍ ഭൂമി വ്യവസായത്തിനായി വിട്ടുകൊടുക്കാന്‍ കര്‍ണാടക സര്‍ക്കാരും രംഗത്തുണ്ട്. ഫോക്സ്‌കോണിന്റെ ഷെങ്സോ (Zhengzhou) യൂണിറ്റുകളുടെ മാതൃകയില്‍ ഫോക്സ്‌കോണ്‍ സിറ്റി നിര്‍മ്മിക്കാന്‍ 2,000 ഏക്കര്‍ ഭൂമിയാണ് തെലങ്കാന വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫോക്സ്‌കോണ്‍ ചെയര്‍മാനായ യംഗ് ലിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൈനയില്‍ നിന്ന് കമ്പനിയുടെ ഫാക്ടറികള്‍ ഇന്ത്യയിലേക്ക് പറിച്ചുനടാനാണ് ഫോക്സ്‌കോണ്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയിലെ അവസരങ്ങള്‍ മുതലെടുക്കുന്നതിനൊപ്പം ചൈനീസ് ആശ്രയത്വം കുറയ്ക്കാനും കമ്പനി ലക്ഷ്യമിടുന്നു. നിലവില്‍ കമ്പനിക്ക് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലും ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലും പ്രവര്‍ത്തന യൂണിറ്റുകളുണ്ട്. കര്‍ണാടകയില്‍ ഒരു പുതിയ പ്ലാന്റ് നിര്‍മാണത്തിലുമാണ്.
Next Story
Videos