Begin typing your search above and press return to search.
ടെലഗ്രാം സ്ഥാപകന്‍ പറയുന്നു; സന്തോഷം നിറയാന്‍ സോഷ്യല്‍ മീഡിയ ഒഴിവാക്കൂ...
ടെലഗ്രാം മെസഞ്ചറിന്റെ സ്ഥാപകനും സിഇഒയുമായ പവല്‍ ഡുറോവ് അറിയപ്പെടുന്നത് റഷ്യയുടെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് എന്നാണ്. 2013ല്‍ ആണ് ഡുറോവ് ടെലഗ്രാം സ്ഥാപിക്കുന്നത്. ഇന്ന് ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന അഞ്ചാമത്തെ മെസഞ്ചര്‍ ആണ് ടെലഗ്രാം.
തന്റെ മുപ്പത്തിയേഴാം ജന്മദിനത്തില്‍ 3+7 ഉപദേശങ്ങളുമായി എത്തുകയാണ് പവല്‍ ഡുറോവ്. ജീവിതത്തില്‍ അധികം ശ്രദ്ധിക്കാതിരുന്ന മൂന്ന് കാര്യങ്ങളും ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന ഏഴുകാര്യങ്ങളുമാണ് ഡുറോവ് ടെലഗ്രാമിലൂടെ പങ്കുവെച്ചത്.
ഏഴുകാര്യങ്ങള്‍
- വീട് മേടിക്കുന്നത് അത്ര നല്ല ഇന്‍വസ്റ്റ്‌മെന്റായി ഡുറോവ് കാണുന്നില്ല. വീട് ഒരാളുടെ തെരഞ്ഞെടുപ്പുകളെ പരിമിതപ്പെടുത്തുമെന്നാണ് ഡുറോവിന്റെ അഭിപ്രായം. വാടകയ്ക്ക് താമസിക്കുന്നത് പുതിയ ഇടങ്ങളിലേക്ക് നീങ്ങാന്‍ കൂടുതല്‍ സ്വതന്ത്ര്യം നല്‍കുമെന്നും പല സ്ഥലങ്ങളിലും ജീവിക്കാന്‍ സാധിക്കുമെന്നും ഡുറോവ് പറയുന്നു.
- മാറുന്ന ഫാഷനൊപ്പം സഞ്ചരിക്കുന്നത് ഡുറോവിന് താല്‍പ്പര്യമില്ല. സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതും അനാവശ്യവുമായ കാര്യമാണത്. ഏറ്റവും അനുയോജ്യമായ സ്ത്രം ജീവിതം കൂടുതല്‍ ലളിതമാക്കുമെന്നും ഡുറോവ് കരുതുന്നു.
- വലിയ നഗരങ്ങള്‍ മലിനീകരണത്തിന്റെയും ശബ്ദ കോലാഹലങ്ങളുടെയും ഇടമാണ്. ഏപ്പോഴും നഗരങ്ങള്‍ക്ക് പുറത്ത് ജീവിക്കുന്നതാണ്
- റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുന്നതിനോടും ഡുറോവിന് താല്‍പ്പര്യമില്ല. അത് സമയ നഷ്ടം ഉണ്ടാക്കുന്നതാണ്. വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതാണ് നല്ലതും ആരോഗ്യകരവും്.
- സോഷ്യല്‍ മീഡിയയിലെ പലതും മനസിനെ അസ്വസ്ഥമാക്കുന്നതാണ്. അത് നമ്മുടെ സന്തോഷവും സര്‍ഗാന്മകതയും ഇല്ലാതാക്കും. ഇവ ഒഴിവാക്കുന്നതാണ് നമുക്ക് ഒരു ദിവസം ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യമെന്നാണ് ടെലഗ്രാം സ്ഥാപകന് തന്നെ പറയാനുള്ളത്.
- സെലിബ്രറ്റികളുടെ ഉപദേശങ്ങള്‍ക്ക് ചെവിക്കൊടുക്കാതിരിക്കുക. വേണ്ട അനുഭവമോ അറിവോ ഇല്ലതെയായിരിക്കും പലരും സംസാരിക്കുക. സയന്‍സിനെയും വിദഗ്ധരുടെ അഭിപ്രയങ്ങളെയും കണക്കിലെടുക്കുന്നതാകും നല്ലതെന്നും ഡുറോവ് പറയുന്നു.
- ചൂടുള്ള കാലാവസ്ഥയെക്കാള്‍ ഡുറോവിന് നല്ലെതെന്ന് തോന്നുന്നത് തണുപ്പാണ്.
പ്രാധാന്യം നല്‍കാതിരുന്ന മൂന്ന് കാര്യങ്ങള്‍
- ഉറക്കം, പ്രകൃതി ഏകാന്തത എന്നിവയാണ് ഡുറോവ് അതികം ശ്രദ്ധിക്കാതിരുന്ന കാര്യങ്ങള്‍. ഉറക്കം പ്രതിരോധ ശേഷിയും സര്‍ഗാന്മകതയും വര്‍ധിപ്പിക്കുന്നു. കൂടാതെ മാനസികാരോഗ്യം വളരെ നല്ലതാണെന്ന് ഡുറോവ് ഇപ്പോള്‍ കരുതുന്നു. മസനിന് ഏറ്റവും ആശ്വസം തോന്നുന്ന ഇടം പ്രകൃതിയാണ്. ഏകാന്തത ഒരാളെ ആത്മീയവും ബൗദ്ധീകവുമായ മാറ്റങ്ങള്‍ക്ക് സഹായിക്കുമെന്നും ഡുറോവ് പങ്കുവെച്ച ടെലഗ്രാം പോസ്റ്റില്‍ പറയുന്നു
Next Story
Videos