

കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാനുള്ള സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ചൂട് കൂടിയേക്കും.
കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രി വരെയും പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാര്‍ച്ച് 5 ന് ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്നും അനുമാനമുണ്ട്.
ഇപ്പറഞ്ഞ സാഹചര്യങ്ങളിൽ സൂര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അതോറിറ്റി നിർദേശിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine