കറാച്ചിയിലെ പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഭീകരാക്രമണം: ആറ് പേര്‍ കൊല്ലപ്പെട്ടു

കറാച്ചിയിലെ പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഭീകരാക്രമണം:    ആറ് പേര്‍ കൊല്ലപ്പെട്ടു
Published on: 

കറാച്ചിയിലെ പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു (പി.എസ്.എക്‌സ്) നേരെ ഭീകരാക്രമണം. നാല് അക്രമികളും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയുടെ പ്രാഥമിക റിപ്പോര്‍ട്ട്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിനു മുന്നില്‍ വരെ സില്‍വര്‍ കൊറോള കാറില്‍ വന്ന നാല് തീവ്രവാദികള്‍ ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പിഎസ്എക്‌സ് കെട്ടിടത്തിന് പുറത്ത് നിലയുറപ്പിച്ച പോലീസ് ഉദ്യോഗസ്ഥനും സെക്യൂരിറ്റി ഗാര്‍ഡും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗ്രനേഡ് ഏറില്‍ പരിക്കേറ്റു.

തീവ്രവാദികള്‍ കെട്ടിടത്തിന്റെ പ്രധാന ഗേറ്റിന് നേരെ ആക്രമണം നടത്തിയെന്നും അവിടെയുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും പിഎസ്എക്‌സ് ഡയറക്ടര്‍ അബിദ് അലി ഹബീബ് അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com