മത്സ്യമേഖല സംരംഭകര്‍ക്ക് അവസരങ്ങളുടെ കടല്‍; സാധ്യതകള്‍ തുറന്നുകാട്ടി സിഫ്റ്റ് അക്വാബിസ് 2.0

ഐ.സി.എ.ആറിന്റെ കീഴിലുള്ള മത്സ്യ മേഖല ഗവേഷണ സ്ഥാപനങ്ങളും സംരംഭകരും വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു
aquabiz
നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് (എന്‍എഫ്ഡിബി) ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ബിജയ് കുമാര്‍ ബെഹ്‌റ അക്വാബിസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Published on

മത്സ്യ വിപണന, കയറ്റുമതി രംഗത്തെ സാധ്യതകളും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും പരിചയപ്പെടുത്തി സിഫ്റ്റ് അക്വാബിസ് 2.0. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ.സി.എ.ആര്‍ സിഫ്റ്റിലെ സോണല്‍ ടെക്‌നോളജി മാനേജ്‌മെന്റ് അഗ്രിബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ വിഭാഗമാണ് സംരംഭക സെമിനാര്‍ സംഘടിപ്പിച്ചത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതിനോട് താല്പര്യമുള്ളവര്‍ക്കും വഴി എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മൂല്യവര്‍ധിത ഉത്പന്ന സാധ്യത

കടല്‍ മത്സ്യബന്ധനം ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞു വരികയാണെന്നും അക്വാകള്‍ച്ചറല്‍ സംവിധാനം കൂടുതല്‍ വരുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണകരമാണെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായിരുന്ന മുന്‍ കേന്ദ്ര ഫിഷറീസ് സെക്രട്ടറി തരുണ്‍ ശ്രീധര്‍ വ്യക്തമാക്കി. ചൈനയും ഇന്ത്യയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ ലോകത്തിന് ആവശ്യമുള്ള മത്സ്യം വിതരണം ചെയ്യുന്ന പ്രധാന സ്രോതസായി മാറും. മത്സ്യകൃഷിയുടെ പ്രാധാന്യം ഇനിയും ഉയരും.

മറ്റ് വ്യവസായങ്ങളെ അപേക്ഷിച്ച് മത്സ്യ വിപണന ബിസിനസില്‍ നഷ്ടസാധ്യത കൂടുതലാണ്. ഇതിനു കാരണം വിപണിയിലെത്തുംമുമ്പേ ഇത് സംഭവിക്കുന്നുവെന്നതാണ്. കൂടുതല്‍ മികച്ച ടെക്‌നോളജികള്‍ ഉപയോഗിച്ചും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയും മത്സ്യ വ്യവസായത്തില്‍ കൂടുതല്‍ നേട്ടം കൊയ്യാമെന്നും തരുണ്‍ ശ്രീധന്‍ കൂട്ടിച്ചേര്‍ത്തു.

സിഫ്റ്റ് ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് നൈനാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് (എന്‍.എഫ്.ഡി.ബി) ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ബിജയ് കുമാര്‍ ബെഹ്‌റ മുഖ്യാതിഥിയായിരുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പത യോജന (പി.എം.എം.എസ്.വൈ) യും അതിന്റെ വിവിധ ഫണ്ടിംഗ് രീതികളും ബിജയ് കുമാര്‍ ബെഹ്‌റ വിവരിച്ചു.

മത്സ്യകര്‍ഷകരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പിഎംഎംഎസ്വൈയുടെ ഉപപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ യോജന, ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ അദ്ദേഹം സംരംഭകരെ ഉപദേശിച്ചു. ഐ.സി.എ.ആറിന്റെ കീഴിലുള്ള മത്സ്യ മേഖല ഗവേഷണ സ്ഥാപനങ്ങളും സംരംഭകരും വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com