ഡെല്‍റ്റ വകഭേദം ചിക്കന്‍പോക്‌സ് പോലെ പടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് ഡെല്‍റ്റ വകഭേദം മറ്റുള്ളവയേക്കാള്‍ അത്യന്തം അപകടകാരിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ (ഡിസിസി) രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം അപകടകാരിയാണെന്നും ചിക്കന്‍പോക്‌സ് പോലെ പടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.

അതേസമയം, കോവിഡിനെതിരേ വാക്‌സിന്‍ സ്വീകരിച്ചവരിലും അല്ലാത്തവരിലും ഒരേപേലെ ഡെല്‍റ്റ വകഭേദം പിടിപെടുന്നുണ്ട്. വാക്‌സിനേഷന്‍ എടുക്കാത്തവരില്‍ എടുത്തവരിലും മൂക്കിലും തൊണ്ടയിലും വൈറസുകള്‍ കാണപ്പെടുമെന്നും അത് കുറച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ പടരുമെന്നും
സിഡിസിയുടെ ഡയറക്ടര്‍ ഡോ. റോച്ചല്‍ പി വലെന്‍സ്‌കി വ്യക്തമാക്കി. മെര്‍സ്, എബോള, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, വസൂരി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളേക്കാള്‍ ഡെല്‍റ്റ വേരിയന്റ് കൂടുതല്‍ പടര്‍ന്നേക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.



Related Articles
Next Story
Videos
Share it