

മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് ലോക്സഭ ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു. രാജ്യസഭയിൽ ഉടൻ ബില്ല് അവതരിപ്പിക്കും. പുതിയ ബിൽ അനുസരിച്ച് ചട്ടങ്ങളിൽ നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നത്. നിയമ ലംഘനത്തിന് നൽകേണ്ടി വരുന്ന പിഴ തുകയും ഉയർത്തിയിട്ടുണ്ട്.
30 വർഷം പഴക്കമുള്ള നിയമങ്ങളാണ് പുതിയ ഭേദഗതിയിലൂടെ പൊളിച്ചെഴുതുന്നത്. എന്നാൽ ഇവ നടപ്പാക്കണോ വേണ്ടയോ എന്നത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine