ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണം 141ല്‍ നിന്നും 136 ആയി!

ഇന്ത്യയില്‍ മൊത്ത വരുമാനം വെളിപ്പെടുത്തിയ ശതകോടീശ്വരന്‍മാരുടെ എണ്ണ0 2019-20 സാ3ത്തിക വര്‍ഷത്തില്‍ ഉണ്ടായിരുന്ന 141 ല്‍ നിന്നും 2020-2021ല്‍ 136 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റെില്‍ അറിയിച്ചു.ഇത് സംബന്ധിച്ച ഒരു ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അവര്‍.

ഒരുവര്‍ഷം നൂറുകോടിയ്ക്ക് അതായത് ഒരു മില്യന് മുകളില്‍ വരുമാനം ഇന്‍കം ടാക്‌സ് റിട്ടേന്‍സ് വഴി വെളിപ്പെടുത്തിയവര്‍ 2017-2018 -ല്‍ എഴുപത്തി ഏഴുപേര്‍ ആയിരുന്നു.
കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡിന്റെ കൈവശമുള്ള വിവര0 അനുസരിച്ച്,ശതകോടീശ്വരന്‍ എന്ന പദത്തിന് നിയമപരമായോ ഭരണപരമായോ നിര്‍വചന0 നിലവില്‍ ഇല്ല.
വെല്‍ത്ത് ടാക്‌സ് നിര്‍ത്തലാക്കിയത് കൊണ്ട് സിബിഡിറ്റി വ്യക്തികളുടെ മുഴുവന്‍ സമ്പത്തിനെ കുറിച്ച് അറിയാറില്ലന്ന് അവര്‍ പറഞ്ഞു.
എന്നാല്‍ ടെണ്ടുക്കര്‍ കമ്മറ്റിയുടെ മാനദണ്ഡം അനുസരിച്ച്, ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 2011-12 ല്‍ ഇരുപത്തി ഏഴു കോടി അഥവാ 21.9% ആയിരുന്നുവെന്നും, ഇനങ്ങളുടെ ജീവിതം മെച്ചപെടുത്താനും സമഗ്രവികസനം കൈവരിക്കാനും കേന്ദ്രസര്‍ക്കാര്‍ സബ്കാവികാസ്,സബ്കാ വിശ്വാസ് എന്നിവയില്‍ ഊന്നല്‍ നല്‍കി കൊണ്ട് അനേകംപദ്ധതികള്‍ക്കു തുടക്കം കുറിച്ചതായും കേന്ദ്ര ധനവകുപ്പ് മന്ത്രി പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it