Airline industry
Airline industryCanva

സുരക്ഷിത വിമാനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഈ കമ്പനി മാത്രം; ഗള്‍ഫില്‍ നിന്ന് മൂന്ന് എയര്‍ലൈനുകള്‍

വിമാന കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ സേവനങ്ങളുടെ ഗുണനിലവാരം വരെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ് സുരക്ഷാ റേറ്റിംഗ് നല്‍കുന്നത്
Published on

അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം വിമാന യാത്രയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചു തുടങ്ങിയിരിക്കുന്നു. ആകാശയാത്ര സുരക്ഷിതമല്ലെന്ന ഭീതി വളരാന്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ തകര്‍ച്ച ഇടയാക്കി. വ്യോമയാന മേഖലയില്‍ അപകടങ്ങള്‍ താരതമ്യേന കുറവാണെങ്കിലും മണിക്കൂറുകളോളം യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ കൂടുതല്‍ ആശങ്കയുള്ളവരാകും. സുരക്ഷിത എയര്‍ലൈനുകളെ തെരഞ്ഞെടുക്കുന്നതില്‍ വലിയൊരു വിഭാഗം യാത്രക്കാര്‍ ശ്രദ്ധാലുക്കാളാണ്. ഇത്തരം വിമാനങ്ങളില്‍ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം വിരളമാണ്.

ഇന്ത്യയില്‍ നിന്ന് ഇന്‍ഡിഗോ മാത്രം

ആഗോള തലത്തില്‍ സുരക്ഷിത വിമാനങ്ങളുടെ പട്ടികയിലെ ആദ്യത്തെ 20 എണ്ണത്തില്‍ ഇന്ത്യയില്‍ നിന്നുള്ളത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാത്രമാണ്. എയര്‍ലൈന്‍ റേറ്റിംഗ്‌സ് ഡോട്ട് കോം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. എയര്‍ ന്യൂസിലാന്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ക്വന്റാസ് എയര്‍, കാത്തായ് പസഫിക്, വിര്‍ജിന്‍ ഓസ്‌ട്രേലിയ, എഎന്‍എ, ഇവിഎ എയര്‍, കൊറിയന്‍ എയര്‍, അലാസ്‌ക എയര്‍ലൈന്‍സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ടിഎപി പോര്‍ച്ചുഗല്‍, ഹവായ് എയര്‍ലൈന്‍സ്,അമേരിക്കന്‍ എയര്‍ലൈന്‍സ്, എസ്എഎസ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഇബേറിയ, ഫിന്‍എയര്‍, ലുഫ്താന്‍സ, ജെഎഎല്‍, എയര്‍ കാനഡ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. സുരക്ഷിതമായ ബജറ്റ് എയര്‍ലൈനുകളുടെ പട്ടികയിലാണ് ഇന്‍ഡിഗോ ഇടം പിടിച്ചത്.

ഗള്‍ഫില്‍ നിന്ന് മൂന്ന് കമ്പനികള്‍

ഗള്‍ഫ് രാജ്യങ്ങളിലെ മൂന്ന് കമ്പനികളാണ് സുരക്ഷിത വിമാനങ്ങളുടെ പട്ടികയില്‍ ഉള്ളത്. ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ. സുരക്ഷിതമായ ബജറ്റ് എയര്‍ലൈനുകളില്‍ ഹോങ്കോഗ് എക്‌സ്പ്രസ്, ജെറ്റ്സ്റ്റാര്‍, റയാന്‍ എയര്‍, ഈസി ജെറ്റ്, ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് എന്നിവയാണ് ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍. ഈ പട്ടികയില്‍ 19-ാം സ്ഥാനത്താണ് ഇന്‍ഡിഗോ.

സുരക്ഷയുടെ മാനദണ്ഡം

വിമാന കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ സേവനങ്ങളുടെ ഗുണനിലവാരം വരെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ് സുരക്ഷാ റേറ്റിംഗ് നല്‍കുന്നത്. വിമാനങ്ങളുടെ കാര്യക്ഷമത, യാത്രക്കാര്‍ക്കുള്ള അധിക സുരക്ഷ, പൈലറ്റുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നല്‍കുന്ന പരിശീലനം, ആധുനിക എയര്‍ക്രാഫ്റ്റുകള്‍, അപകടങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com