Begin typing your search above and press return to search.
ദീപിക പദുക്കോണും കത്രീന കൈഫുമൊക്കെ നിക്ഷേപം നടത്തിയിരിക്കുന്നത് ഈ കമ്പനികളില്‍!
സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്ക് നിക്ഷേപിമിറക്കുന്ന മുന്‍നിര ബോളിവുഡ് നടിമാര്‍ ആരൊക്കെയെന്നറിയാം. ഏതൊക്കെ സംരംഭങ്ങളെന്നുമറിയാം.
സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതില്‍ ബോളിവുഡ് നടിമാര്‍ക്ക് ഇപ്പോള്‍ താല്‍പര്യം ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നവേറ്റീവ് ഐഡിയ കൊണ്ട് സംരംഭകരാകുന്നവര്‍ക്കാണ് പുതിയ കാലത്തെ അവസരങ്ങളെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് ഇന്ന് നിരവധി പേര്‍ ഈ മേഖലകളിലേക്ക് കൂടി നിക്ഷേപം നടത്തുന്നത്. നേരത്തെ തന്നെ നിരവധി താരങ്ങള്‍ സംരംഭങ്ങളിലേക്ക് നിക്ഷേപമിറക്കുന്നത് പതിവാക്കിയിട്ടുണ്ട് ബോളിവുഡില്‍. മുന്‍നിര നടിമാരുടെ ഒരു വലിയ നിര തന്നെയാണ് ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. ആരൊക്കെയാണെന്ന് കാണാം.
ദീപിക പദുക്കോണ്‍
യോഗര്‍ട്ട് ബ്രാന്‍ഡ് ആയ എപ്പിഗാമിയ, ലേണിംഗ് ആന്‍ഡ് കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ഫ്രണ്ട് റോ എന്നിവയിലാണ് ദീപിക നിക്ഷേപം നടത്തിയിട്ടുള്ളത്.
ആലിയ ഭട്ട്
സ്വന്തമായി സ്റ്റാര്‍ട്ടപ്പ് സംരംഭമുള്ള ആലിയ ഭട്ട് ഫാഷന്‍ ബ്രാന്‍ഡ് ആയ നൈക്കയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇഡമാമ്മാ എന്ന സംരംഭമാണ് ആലിയ ഭട്ടിനുള്ളത്. കിഡ്‌സ് വെയറുകളിലെ പ്രമുഖ ബ്രാന്‍ഡായി വളര്‍ന്നു വരുന്ന സംരംഭമാണിത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് ബ്രാന്‍ഡ് ആണിതും. നൈക്ക സൗത്ത് ഇന്ത്യയിലുള്‍പ്പെടെ ഇതിനോടകം ജനങ്ങളുടെ ഇഷ്ടബ്രാന്‍ഡ് ആയിക്കഴിഞ്ഞ ബ്രാന്‍ഡ് ആണിത്.
കത്രീന കൈഫ്
പല ഫാഷന്‍ ബ്രാന്‍ഡുകളുടെയും ബ്രാന്‍ഡ് അംബാസഡറായി മാറിയ കത്രീനയും സ്റ്റാര്‍ട്ടപ് നിക്ഷേപകയാണ്. നൈക്കയിലേക്കാണ് കത്രീനയും പണമിറക്കിയിട്ടുള്ളത്. ബ്രാന്‍ഡ് മോഡല്‍ ആയും നൈക്കയില്‍ കത്രീനയുണ്ട്.
കാജല്‍ അഗര്‍വാള്‍
ബോളിവുഡിന് പുറമെ കോളിവുഡിലും സുപരിചിതയായ നടിയാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടെ വിവാഹം കഴിഞ്ഞെങ്കിലും സിനിമാ രംഗത്ത് സജീവ സാന്നിധ്യമാകുന്ന നടി ഗെയ്മിംഗ് പ്ലാറ്റ്‌ഫോമായ ഓകെ ഗെയ്മിംഗില്‍ ആണ് ഓഹരികള്‍ സ്വന്തമാക്കിയിട്ടുള്ളത്.
ഐശ്വര്യ റായ് ബച്ചന്‍
എയര്‍ ക്വാളിറ്റി സ്റ്റാര്‍ട്ടപ് ആയ ആമ്പീയിലാണ് ബോളിവുഡിലെ മാലാഖ എന്നു പലരും വിശേഷിപ്പിക്കുന്ന ഐശ്വര്യ റായ ബച്ചന്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ ആയിട്ടുള്ളത്.
മലൈക അറോറ
റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ് ആയ ദി ലേബല്‍ ലൈഫ്, യോഗ സ്റ്റാര്‍ട്ടപ് സാര്‍വ എന്നിവയിലാണ് മലൈക നിക്ഷേപക ആയിട്ടുള്ളത്.
പ്രിയങ്ക ചോപ്ര ജോനാസ്
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് & ഡേറ്റിംഗ് ആപ്പ് ആയ ബമ്പിളിലാണ് പ്രിയങ്ക ചോപ്ര ജോനാസ് ബിസിനസ് പങ്കാളിയായിട്ടുള്ളത്.
ശില്‍പ്പ ഷെട്ടി
ആക്റ്റര്‍, യോഗ പ്രാക്റ്റീഷണര്‍, സംരംഭക തുടങ്ങിയ ബ്രാന്‍ഡ് നാമങ്ങളില്‍ ശില്‍പ്പ ഷെട്ടി പ്രശ്‌സതയാണ്. മാമ എര്‍ത്ത് എന്ന എഫ്എംസിജി സ്റ്റാര്‍ട്ടപ്പിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
Next Story
Videos