
യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സില്‍ (യു.പി.ഐ) ഓഗസ്റ്റ് ഒന്നുമുതല്‍ വലിയ മാറ്റങ്ങള്‍ക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (The National Payments Corporation of India-NPCI) ഒരുങ്ങുന്നു. യു.പി.ഐ ഓരോ ഇന്ത്യക്കാരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയതോടെ ഓരോ മണിക്കൂറിലും ലക്ഷക്കണക്കിന് ഇടപാടുകളാണ് നടക്കുന്നത്.
യു.പി.ഐ സംവിധാനത്തിലെ ലോഡ് കൂടി വരികയാണ്. ഇതുമൂലം ഇടപാടില്‍ തടസം സംഭവിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. യു.പി.ഐ സംവിധാനത്തിലെ ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
ഓഗസ്റ്റ് ഒന്നുമുതല്‍ യു.പി.ഐ വഴി ബാങ്ക് ബാലന്‍സ് നോക്കുന്നതിന് നിയന്ത്രണങ്ങള്‍ വരും. ദിവസം 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. ഇടപാടുകള്‍ കൂടുതല്‍ നടക്കുന്ന സമയങ്ങളില്‍ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സാധിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെയുമാണ് തിരക്കേറിയ സമയമായി കണക്കാക്കുന്നത്.
നിശ്ചിത ഇടവേളകളില്‍ തനിയെ പണമിടപാട് നടക്കുന്ന ഓട്ടോപേ സംവിധാനം ക്രമീകരിക്കാനും പരിധിവച്ചിട്ടുണ്ട്. ഒരു തവണ ശ്രമിച്ച് പരാജയപ്പെട്ടാല്‍ മൂന്നു തവണ കൂടി മാത്രമേ അവസരം ലഭിക്കുകയുള്ളൂ.
Read DhanamOnline in English
Subscribe to Dhanam Magazine