ടൂർ പോകാം;പക്ഷെ അറിയണം ഇക്കാര്യങ്ങൾ!

കോവിഡ് കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഓരോ കേന്ദ്രവും പ്രവര്‍ത്തിപ്പിക്കേണ്ടത്. കര്‍ശന നിയന്ത്രണങ്ങളോടെയും മുന്‍ കരുതലുകളോടെയുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ടൂറിസ്റ്റ് താമസ കേന്ദ്രങ്ങള്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പുള്ള ജീവനക്കാരെ മാത്രം ഉപയോഗിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരോട് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുന്‍കരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.
1.വിനോദസഞ്ചാരികളെ കോവിഡില്‍ നിന്ന് പരമാവധി സുരക്ഷിതരാക്കാന്‍ കാര്യക്ഷമവും സൂക്ഷ്മവുമായ ബയോ ബബിള്‍ മാതൃകയിലാണ് ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികളെ സ്വീകരിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന സേവനദാതാക്കളടക്കം ഉള്‍ക്കൊള്ളുന്നതാണ് ബയോ ബബിള്‍ സംവിധാനം.
2..അണുവിമുക്തവും സുരക്ഷിതവുമായ അന്തരീക്ഷത്തിലുള്ളതായിരിക്കും പ്രവര്‍ത്തനം.
3. കേരളത്തിലെ ഏതു വിമാനത്താവളത്തിലും ഇറങ്ങുന്ന വിനോദസഞ്ചാരികള്‍ പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരുമായി മാത്രം ഇടപഴകുന്ന തരത്തിലായിരിക്കും.
4.വിമാനത്താവളത്തില്‍ നിന്ന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന ടാക്‌സികളില്‍ അവര്‍ക്ക് തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് പോകാം. ഈ ഡ്രൈവര്‍മാരെല്ലാം വാക്‌സിനേഷന്‍ സ്വീകരിച്ചവരായിരിക്കും.
5.സഞ്ചാരികള്‍ തങ്ങുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയവയും സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ചായിരിക്കും പ്രവര്‍ത്തനം. അവിടത്തെ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരായിരിക്കും.
6.കോവിഡ് 19 വാക്‌സിന്‍ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ക്കും 72 മണിക്കൂറിനു മുമ്പ് എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കുമാണ് പ്രവേശനം.
7.ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍, ചെറുകിട വിനോദ കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.


Related Articles
Next Story
Videos
Share it