മാലിന്യം കൊണ്ട് വരൂ, സ്വർണ നാണയം തരാം

കൊച്ചി ഉള്‍പ്പെടെ പല നഗരങ്ങളും ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും, സംസ്‌കരിക്കുന്നതിലും വെല്ലു വിളികള്‍ നേരിടുമ്പോള്‍ തെക്കന്‍ കാശ്മീരിലെ സദിവാര ഗ്രാമത്തില്‍ 2000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നല്‍കുന്നവര്‍ക്ക് 10 ഗ്രാം സ്വര്‍ണ നാണയം പാരിതോഷികമായി നല്‍കുന്നു. 1000 കിലോ ശേഖരിച്ച് നല്‍കുന്നവര്‍ക്ക് 5 ഗ്രാം സ്വര്‍ണ നാണയം ലഭിക്കും.

പുതിയ മാതൃക

സദിവാര പഞ്ചായത്തിലെ തലവനും അഭിഭാഷക്കനുമായ ഫാറൂഖ് അഹമ്മദ് ഗാനി യാണ് നൂതന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. നിലവില്‍ ജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴയിലും ഒഴിഞ്ഞ പുരയിടങ്ങളിലും തള്ളുന്നത് ഒഴിവാക്കാനാണ് പഞ്ചായത്ത് സ്വര്‍ണ നാണയ പദ്ധതിയുമായി രംഗത്ത് എത്തിയത്. മാലിന്യം ശേഖരിക്കുന്നതിന് ഓരോ വീട്ടില്‍ നിന്ന് മാസം 30 രൂപ ഈടാക്കുന്നുണ്ട്.

പ്ലാസ്റ്റിക് വിമുക്തം

ജനുവരി 2023 ല്‍ പദ്ധതി ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ സദിവാര ഗ്രാമം പൂര്‍ണമായും പ്ളാസ്റ്റിക് വിമുക്തമായെന്ന് പഞ്ചായത് അവകാശ പെടുന്നു. നിരവധി യുവാക്കള്‍ സന്നദ്ധ പ്രവര്‍ത്തകരായി പ്ലാസ്റ്റിക് മാലിന്യം പൊതു നിരത്തുകളില്‍ നിന്ന് മാറ്റുന്നത് പങ്കാളികളായി.

സദിവാര ഗ്രാമം അനന്തനാഗ് ജില്ലയിലാണ്. ജില്ലാ ഭരണകൂടവും പങ്കുചേര്‍ന്നാണ് പ്ലാസ്റ്റിക് കൊടുക്കുക, സ്വര്‍ണം നേടുക എന്ന പദ്ധതി വിജയകരമാക്കിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it