

മായം കലര്‍ന്ന നെയ്യ് വിറ്റുവെന്ന് കണ്ടെത്തിയ മൂന്ന് കമ്പനികളെ നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം. ഈ ബ്രാന്‍ഡുകളുടെ വില്പനയും സംഭരണവും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്ന വരെ നിരോധിച്ചിട്ടുണ്ട്. ചോയ്‌സ്, മേന്മ, എസ്.ആര്‍.എസ് എന്നീ കമ്പനികളുടെ നെയ്യിലാണ് മായം കണ്ടെത്തിയത്.
വില്പനയ്ക്കായി വച്ചിരുന്ന സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം അമ്പൂരിയിലെ കമ്പനിയില്‍ നിന്ന് പുറത്തിറങ്ങുന്നതാണ് ഈ ബ്രാന്‍ഡുകള്‍. ഉത്പന്നത്തിന്റെ ലേബലുകളില്‍ നെയ്യ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ശുദ്ധമായ നെയ്യ് മാത്രമാണ് ഇങ്ങനെ വില്ക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ നെയ്യ്, സസ്യ എണ്ണ, വനസ്പതി എന്നിവ നിരോധിച്ച നെയ്യ് ബ്രാന്‍ഡില്‍ ഉള്‍പ്പെട്ടിരുന്നു. മറ്റ് എണ്ണകളുടെ കൊഴുപ്പുകള്‍ ചേര്‍ന്ന കൂട്ടുമിശ്രിതം നെയ്യ് എന്ന നിര്‍വചനത്തില്‍ വരില്ല.
Read DhanamOnline in English
Subscribe to Dhanam Magazine