സാമ്പത്തിക നോബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണത്തെ മൂന്ന് പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. തൊഴില്‍ മേഖല പഠനവിഷയമാക്കിയ ഡേവിഡ് കാഡ്, ജോഷ്വാ ഡി ആംഗ്രിസ്റ്റ്, ഗ്യുഡോ ഡബ്ല്യു ഇംബന്‍സ്, എന്നിവര്‍ക്കാണ് പുരസ്‌കാരം.

തൊഴിലാളികളും തൊഴില്‍ ചെയ്യുന്ന ചുറ്റുപാടുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ നോബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. കനേഡിയന്‍ പൗരനായ അദ്ദേഹം സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് ഏഴോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
തൊഴിലിടങ്ങളിലെ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ജോഷ്വാ ഡി ആംഗ്രിസ്റ്റും ഗ്യൂഡോ ഇംബന്‍സും നോബേല്‍ പങ്കിട്ടത്.
ഇസ്രയേല്‍ വംശജ്ഞനെങ്കിലും അമേരിക്കന്‍ പൗരനായ ഡോ. ജോഷ്വാ ആന്‍ഗ്രിസ്റ്റ് അമേരിക്കയിലെ മാച്യുസ്റ്റാറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്.
സ്റ്റാന്‍സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു വരികയാണ് ഡോ.ഗ്യുഡോ ഡബ്ല്യു ഇംബന്‍സ്. നെതര്‍ലന്‍ഡ്‌സില്‍ ജനിച്ച് പിന്നീട് യുഎസ് പൗരത്വംനേടിയ ആളാണ് ഗ്യൂഡോ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it