ലോക പുസ്തക ദിനം: ധനവുമായി ചേർന്ന് തൃശൂർ മെട്രോ റോട്ടറി ക്ലബിന്റെ പുസ്തക വിതരണ പരിപാടി

വായനയുടെ പ്രാധാന്യം പുതിയ തലമുറയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള റോട്ടറി ക്ലബിന്റെ പ്രവർത്തനം ശ്രദ്ധേയമായി
Thrichur Metro Rotary Club World Book Day celebrations
Published on

ലോക പുസ്തക ദിനത്തോടനുബന്ധിച്ച് തൃശൂർ മെട്രോ റോട്ടറി ക്ലബ് ധനം പബ്ലിക്കേഷൻസുമായി സഹകരിച്ച് വിപുലമായ പുസ്തക വിതരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ഇന്ന് (ഏപ്രിൽ 23) നടന്ന ചടങ്ങിൽ തൃശൂരിലെ മൂന്ന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് നൂറുകണക്കിന് പുസ്തകങ്ങൾ കൈമാറിയത്.

രാവിലെ 9 മണിക്ക് തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിൽ ആരംഭിച്ച ചടങ്ങുകൾ, തുടർന്ന് 10 മണിക്ക് സേക്രഡ് ഹാർട്ട് സ്കൂളിലും 11.30 ന് കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലും നടന്നു. ഓരോ കേന്ദ്രത്തിലും ഏകദേശം 80 മുതൽ 90 വരെ പുസ്തകങ്ങൾ വീതം വിതരണം ചെയ്തു. ധനം പബ്ലിക്കേഷൻസ് നൽകിയ ബിസിനസ് സ്റ്റഡീസ് പുസ്തകങ്ങളും റോട്ടറി ക്ലബ് വാങ്ങിയ കുട്ടികൾക്കായുള്ള വിവിധ വൈജ്ഞാനിക പുസ്തകങ്ങളുമാണ് പ്രധാനമായും നൽകിയത്.

റോട്ടറി ക്ലബ് ഓഫ് തൃശൂർ മെട്രോ പ്രസിഡന്റ് ജോസ് പുതുക്കാടൻ, സെക്രട്ടറി എം.ഐ. പൗളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദേവമാത സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോയ്സ് എലുവത്തിങ്കൽ, ഫാ. ലിജോ പോൾ, സേക്രഡ് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആഗ്നസ് എന്നിവർ അതത് സ്കൂളുകളിലെ ചടങ്ങുകളിൽ പങ്കെടുത്തു. സഹൃദയ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. ധന്യ അലക്സ്, എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജിനോ ജോണി എം, കുസാറ്റിലെ സീനിയർ പ്രൊഫസർ ഡോ. സക്കറിയ, ധനം ഡിജിഎം മുരളി എന്നിവരും പങ്കെടുത്തു. വായനയുടെ പ്രാധാന്യം പുതിയ തലമുറയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള റോട്ടറി ക്ലബിന്റെ ഈ പ്രവർത്തനം ഏറെ ശ്രദ്ധേയമായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com