തുഷാര്‍ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷന്‍ നവംബര്‍ 27, 28 തീയതികളില്‍ കൊച്ചിയില്‍

250 ലധികം ദേശീയ-അന്തര്‍ദേശീയ ടൂറിസം കമ്പനികളുടെ സ്റ്റാളുകള്‍; 7,000 ട്രാവല്‍ ഏജന്റുമാരും ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുക്കും
തുഷാര്‍ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷന്‍ നവംബര്‍ 27, 28 തീയതികളില്‍ കൊച്ചിയില്‍
Published on: 

കേരളത്തിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘടനയായ കേരളൈറ്റ്‌സ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കണ്‍സോര്‍ഷ്യം (KTTC) സംഘടിപ്പിക്കുന്ന തുഷാര്‍ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷന്‍ നവംബര്‍ 27, 28 തീയതികളില്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും.

ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും 250-ലധികം ടൂര്‍ കമ്പനികള്‍, ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനികള്‍ (DMC), പ്രമുഖ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിമാനക്കമ്പനികള്‍ തുടങ്ങിയവയിലെ പ്രതിനിധികള്‍ പങ്കെടുക്കും.

ഇടനിലക്കാരില്ലാതെ വിവിധ കമ്പനികളുമായി നേരിട്ട് ബിസിനസ് സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും സ്വന്തമായി ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനും, നൂതന ആശയങ്ങളിലൂടെ നിലവിലുള്ള സംരംഭങ്ങളെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാനും ട്രാവല്‍ ഏജന്റുമാരെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും പ്രാപ്തരാക്കുക എന്നതാണ് മീറ്റിന്റെ പ്രധാന ലക്ഷ്യം.

27ന് രാവിലെ പത്തിന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ബി2ബി മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ സുവനീര്‍ പ്രകാശനം ചെയ്യും. നവംബര്‍ 28ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

കെടിടിസി പ്രസിഡന്റ് മനോജ് എം. വിജയന്‍, ജനറല്‍ സെക്രട്ടറി സ്‌നോജ് മച്ചിങ്ങല്‍, ട്രഷറര്‍ ഡെന്നി ജോസ്, തുഷാര്‍ കമ്മിറ്റി ചെയര്‍മാന്‍ ഓസ്റ്റിന്‍ ബെന്നന്‍, വൈസ് പ്രസിഡന്റുമാരായ ഷാജി കല്ലായി, ഷിജോ ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 79942 92337

Read DhanamOnline in English

Subscribe to Dhanam Magazine

```html ```