പിഎഫ് അക്കൗണ്ടും ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇന്ന് !

അഞ്ച് ലളിതമായ സ്റ്റെപ്പുകള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനില്‍ ലിങ്ക് ചെയ്യേണ്ടതെങ്ങനെയെന്നറിയാം.
പിഎഫ് അക്കൗണ്ടും ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇന്ന് !
Published on

നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി (യുഎഎന്‍) ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്‌ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാര്‍ക്ക് പി.എഫ് നിക്ഷേപം പിന്‍വലിക്കാനും പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കാനും തടസ്സമാകും.

കോവിഡ് പ്രതിസന്ധി മൂലം പിഎഫ് ആധാര്‍ ലിങ്കിംഗ് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു. ഇ.പി.എഫ്.ഒ.യുടെ മെംബര്‍ സേവ പോര്‍ട്ടല്‍ വഴിയോ ഇ-കെ.വൈ.സി. പോര്‍ട്ടല്‍ വഴിയോ ആധാറും യു.എ.എന്നും ബന്ധിപ്പിക്കാം.

ലിങ്ക് ചെയ്യാന്‍

* https://iwu.epfindia.gov.in/eKYC/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.

* ലിങ്ക് യു.എ.എന്‍. ആധാര്‍ ഓപ്ഷന്‍ ക്ലിക് ചെയ്യുക.

* നിങ്ങളുടെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി (യുഎഎന്‍) നല്‍കി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. വെരിഫൈ ചെയ്യുക.

* ശേഷം ആധാര്‍ വിവരങ്ങള്‍ നല്‍കി ആധാര്‍ വെരിഫിക്കേഷന്‍ മോഡ് (മൊബൈല്‍ ഒ.ടി.പി. അല്ലെങ്കില്‍ ഇ-മെയില്‍) സെലക്ട് ചെയ്യുക.

* വീണ്ടും ഒരു ഒ.ടി.പി. ആധാര്‍ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരും. ഇത് വെരിഫൈ ചെയ്ത് ലിങ്കിങ് നടപടി പൂര്‍ത്തിയാക്കാം.

* തെരഞ്ഞെടുക്കപ്പെട്ട സേവാ കേന്ദ്രങ്ങളിലൂടെയും ഇത് ചെയ്യാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

logo
DhanamOnline
dhanamonline.com