ദേശീയപാതകളിൽ ടോൾ നിരക്ക് 50% വരെ കുറയുന്നു; കേന്ദ്രം പുതിയ ഫീസ് ഫോർമുല അവതരിപ്പിച്ചു, നിരക്ക് കുറയുന്നത് ഏതൊക്കെ പാതകളിലാണെന്ന് അറിയാം

ഓരോ കിലോമീറ്റർ നിര്‍മ്മിതിക്കും ഉപയോക്താക്കൾ ടോളായി പത്തിരട്ടി അടയ്ക്കണമെന്ന നിയമത്തില്‍ മാറ്റം
NH 544
en.wikipedia.org/wiki/Roads_in_Kerala
Published on

ദേശീയപാതകളിലെ ടോൾ നിരക്ക് 50 ശതമാനം വരെ കുറയുന്ന ഭേദഗതിയുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. തുരങ്കങ്ങൾ, പാലങ്ങൾ, ഫ്ലൈഓവറുകൾ പോലുള്ള ഘടനകളുള്ള ദേശീയപാതകളുടെ ടോൾ നിരക്കാണ് 50 ശതമാനം വരെ കുറയുക. ദേശീയപാതകളിലെ ടോള്‍ പ്ലാസകളിൽ ഉപയോക്തൃ നിരക്കുകൾ 2008 ലെ എൻ.എച്ച് ഫീസ് നിയമങ്ങൾ പ്രകാരമാണ് പിരിച്ചിരുന്നത്. ടോൾ ചാർജുകൾ കണക്കാക്കുന്നതിനുള്ള 2008 ലെ നിയമങ്ങളിൽ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഭേദഗതി വരുത്തിയിരിക്കുകയാണ്. പുതിയ രീതി അല്ലെങ്കിൽ ഫോർമുല മന്ത്രാലയം അവതരിപ്പിച്ചു. ഇതുപ്രകാരമണ് ടോൾ നിരക്കില്‍ കുറവുണ്ടാകുക.

പാലങ്ങൾ, ഫ്ലൈഓവറുകൾ പോലുള്ള നിര്‍മ്മിതികളുളള ദേശീയ പാതയുടെ ഒരു ഭാഗത്തിന്റെ ഉപയോഗത്തിനുള്ള ഫീസ് നിരക്ക്, നിര്‍മ്മിതികളുടെ നീളം ഒഴികെയുള്ള ദേശീയ പാതയുടെ ഭാഗത്തിന്റെ നീളത്തോട് നിര്‍മ്മിതികളുടെ നീളത്തിന്റെ പത്തിരട്ടി എന്ന രീതിയിലോ അല്ലെങ്കിൽ ദേശീയ പാതയുടെ ഭാഗത്തിന്റെ നീളത്തിന്റെ അഞ്ചിരട്ടി എന്ന രീതിയിലോ ആയിരിക്കും കണക്കാക്കുക. ഇതില്‍ ഏതാണ് കുറവ് അതായിരിക്കും പുതിയ ഭേദഗതി അനുസരിച്ച് ടോള്‍ ഫീസായി ഈടാക്കുക.

ഉദാഹരണമായി, ദേശീയപാതയുടെ ഒരു ഭാഗത്തിന്റെ ആകെ നീളം 40 കിലോമീറ്ററാണെങ്കിൽ, അതിൽ നിര്‍മ്മിതി മാത്രമാണ് ഉൾപ്പെടുന്നതെങ്കിൽ, ഏറ്റവും കുറഞ്ഞ നീളം കണക്കാക്കുന്നത് ഇങ്ങനെയായിരിക്കും. 10 x 40 (നിര്‍മ്മിതിയുടെ നീളത്തിന്റെ പത്തിരട്ടി) അതായത് 400 കിലോമീറ്റർ അല്ലെങ്കിൽ ദേശീയ പാതയുടെ ആകെ ഭാഗത്തിന്റെ നീളത്തിന്റെ അഞ്ച് മടങ്ങ് = 5 x 40 = 200 കിലോമീറ്റർ.

ഇതനുസരിച്ച് 400 കിലോമീറ്ററിന് പകരം 200 കിലോമീറ്റര്‍ എന്ന കുറഞ്ഞ ദൈർഘ്യത്തിനായിരിക്കും പുതിയ ഭേദഗതി അനുസരിച്ച് ഉപയോക്തൃ ഫീസ് കണക്കാക്കുക. ഈ സാഹചര്യത്തിൽ റോഡിന്റെ ദൈർഘ്യത്തിന്റെ പകുതി (50%) ന് മാത്രമേ ടോള്‍ നിരക്ക് ഈടാക്കൂ.

ദേശീയ പാതകളിലെ ഓരോ കിലോമീറ്റർ നിര്‍മ്മിതിക്കും ഉപയോക്താക്കൾ ടോളായി പത്തിരട്ടി അടയ്ക്കണമെന്ന നിലവിലെ നിയമങ്ങൾക്കാണ് മാറ്റം വരുന്നത്.

Toll rates on Indian national highways with structures like bridges and flyovers to be reduced by up to 50% under a new government formula.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com