ഇന്ത്യയിലെ ഏറ്റവും മൂല്യമുളള 10 സ്റ്റാർട്ടപ്പുകൾ, എല്ലാം 100 കോടി ഡോളറിന് മുകളില്‍; ഹുറൂൺ ലിസ്റ്റില്‍ ഇടം നേടിയവര്‍ ഇവരാണ്

ബിസിനസുകൾക്കായുള്ള ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളിൽ മുൻനിരയിൽ നിൽക്കുന്ന ഫിൻടെക് സ്റ്റാര്‍ട്ടപ്പാണ് റേസർപേ
start ups, Nithin Kamath
Image courtesy: Canva
Published on

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് ആവാസ വ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പഴക്കം ചെന്ന, പരമ്പരാഗത വ്യവസായ സ്ഥാപനങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്കും തൊഴില്‍പരമായും സാമ്പത്തികമായും രാജ്യം അഭിവൃദ്ധി പ്രാപിക്കുക. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യ. 73 യൂണികോണുകളാണ് ഇവിടെയുളളത്. 100 കോടി ഡോളര്‍ മൂല്യമുളള സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണ്‍ എന്നു പറയുന്നത്.

ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപുകള്‍ ഏതൊക്കെയാണ്? ഹുറൂണ്‍ ഇന്ത്യയുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ കമ്പനികളെയാണ് ഇവിടെ പരിശോധിക്കുന്നത്.

സെറോദ, റേസർപേ (1, 2 സ്ഥാനങ്ങളിലുളള യൂണികോണുകള്‍)

ഒന്നാം സ്ഥാനത്തുളള സെറോദ 2010 ൽ നിതിന്‍ കാമത്ത്, നിഖില്‍ കാമത്ത് എന്നിവർ ചേർന്നാണ് സ്ഥാപിക്കുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള യൂണികോണിന് ഇന്ത്യൻ സ്റ്റോക്ക് ബ്രോക്കിംഗ് വ്യവസായത്തിൽ അനിഷേധ്യമായ സ്ഥാനമാണ് ഉളളത്. 8.2 ബില്യൺ ഡോളറാണ് മൂല്യമുളള കമ്പനിയാണ് ഇത്.

ബിസിനസുകൾക്കായുള്ള ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളിൽ മുൻനിരയിൽ നിൽക്കുന്ന ഒരു ഫിൻടെക് സ്റ്റാര്‍ട്ടപ്പാണ് രണ്ടാം സ്ഥാനത്തുളള റേസർപേ. 2014 ൽ ഹർഷിൽ മാത്തൂറും ശശാങ്ക് കുമാറും ചേർന്ന് സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം ബംഗളൂരുവിലാണ്. 7.5 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം.

ലെൻസ്കാർട്ട്, ഗ്രോ (3, 4 സ്ഥാനങ്ങളിലുളള കമ്പനികള്‍)

2010 ൽ പീയുഷ് ബന്‍സാല്‍ സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള കണ്ണട ബ്രാൻഡായ ലെൻസ്കാർട്ടിന്റെ മൂല്യം 7.5 ബില്യൺ ഡോളറാണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുളള സ്ഥാപനത്തില്‍ 17,600-ലധികം ജീവനക്കാരാണ് ഉളളത്.

ഓഹരി നിക്ഷേപ പ്ലാറ്റ്‌ഫോമായ ഗ്രോ 2016 ൽ ഹർഷ് ജെയിൻ, ഇഷാൻ ബൻസാൽ, ലളിത് കെശ്രെ, നീരജ് സിംഗ് എന്നിവർ ചേർന്ന് സ്ഥാപിച്ചു. 119 ശതമാനം വരുമാന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. 7 ബില്യൺ ഡോളര്‍ മൂല്യമുളള സ്റ്റാര്‍ട്ടപ്പാണ് ഗ്രോ.

സെപ്‌റ്റോ, ഇൻമൊബി (5, 6 സ്ഥാനങ്ങളിലുളള സ്റ്റാര്‍ട്ടപ്പുകള്‍)

2021 ൽ ആദിത് പാലിച്ചയും കൈവല്യ വോറയും ചേർന്ന് സ്ഥാപിച്ച സെപ്‌റ്റോയുടെ മൂല്യം 5.9 ബില്യൺ ഡോളറാണ്. 5ാം സ്ഥാനത്തുളള ഈ ക്വിക്ക്-കൊമേഴ്‌സ് കമ്പനി 120 ശതമാനം വരുമാന വളർച്ചയാണ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഉപഭോക്തൃ ഇന്റർനെറ്റ് കമ്പനികളിൽ ഒന്നാണ് സെപ്‌റ്റോ.

ആഡ്‌ടെക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻമൊബി 2007-ൽ അഭയ് സിംഗാൾ, മോഹിത് സക്‌സേന, നവീൻ തിവാരി, പിയൂഷ് ഷാ എന്നിവർ ചേർന്ന് സ്ഥാപിച്ചു. 5 ബില്യൺ ഡോളറാണ് ഇതിന്റെ മൂല്യം. മൊബൈൽ പരസ്യത്തില്‍ ആഗോള തലത്തില്‍ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമാണ് ഇൻമൊബി.

ഓഫ്ബിസിനസ്, ഐസെർട്ടിസ് (7, 8 സ്ഥാനങ്ങളിലുളള കമ്പനികള്‍)

2015 ൽ ആശിഷ് മൊഹാപത്ര, രുചി കൽറ, വസന്ത് ശ്രീധർ, ഭുവൻ ഗുപ്ത, നിതിൻ ജെയിൻ എന്നിവർ ചേർന്ന് സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള ഓഫ്ബിസിനസിന്റെ (OfBusiness) മൂല്യം 5 ബില്യൺ ഡോളറാണ്. 17,000 ജീവനക്കാരാണ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്.

മോനിഷ് ദർദയും സമീർ ബോഡാസും ചേർന്ന് 2009 ൽ സ്ഥാപിച്ച കോൺട്രാക്റ്റ് ലൈഫ് സൈക്കിൾ മാനേജ്മെന്റ് സ്ഥാപനമായ ഐസെർട്ടിസ് 5 ബില്യൺ ഡോളർ മൂല്യവുമായി 8ാം സ്ഥാനത്തെത്തി.

ഓയോ, മീഷോ (9, 10 സ്ഥാനങ്ങളിലുളള ബ്രാൻഡുകള്‍)

2013-ൽ റിതേഷ് അഗർവാൾ സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ബ്രാൻഡായ പ്രിസത്തിന്റെ (OYO) മൂല്യം 5 ബില്യൺ ഡോളറാണ്. പട്ടികയില്‍ 9ാം സ്ഥാനത്താണ് ഓയോ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്ന യൂണികോണുകളിൽ ഒന്നാണിത്. വ്യത്യസ്ത ഘട്ടങ്ങളിലായി ഏകദേശം 3.7 ബില്യൺ ഡോളറാണ് കമ്പനി സമാഹരിച്ചത്.

ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോ 2015-ൽ സഞ്ജീവ് ബൺവാളും വിദിത് ആട്രിയും ചേർന്നാണ് സ്ഥാപിച്ചത്. 3.9 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം. ഇന്ത്യയിലുടനീളമുള്ള ചെറുകിട വിൽപ്പനക്കാരെയും സംരംഭകരെയും ശാക്തീകരിക്കുന്നതിനാണ് കമ്പനി അതിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്.

Hurun India lists the top 10 most valuable Indian startups of 2025, led by Zerodha, Razorpay, Lenskart, and Groww.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com