ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 ഫെബ്രുവരി 19
1. ജി.എസ്.ടി സെസ് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനങ്ങള്‍ക്കുളള ജിഎസ്ടി നഷ്ടപരിഹാരം നികത്താന്‍ നികുതിക്ക് പുറമേയുളള സെസ് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നടക്കാനിരക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
2. ബജറ്റിന് ശേഷം എഫ്പിഐ നിക്ഷേപം ഉയര്‍ന്നു
ഫെബ്രുവരി ആദ്യ പകുതിയില്‍ ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപ വരവില്‍ വന്‍ വര്‍ധന. മൂന്ന് മുതല്‍ 14 വരെയുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം 24,617 കോടി രൂപയാണ് എഫ്പിഐ നിക്ഷേപം. ബജറ്റിന് ശേഷമുളള അവസരം ഗുണപരമാണെന്ന വിലയിരുത്തലും റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗ തീരുമാനങ്ങളുമാണ് വര്‍ദ്ധനവിനു കാരണമായതെന്ന് നിരീക്ഷകര്‍ പറയുന്നു.
3. കെ.എം.എ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഇന്നും നാളെയും
കേരള മാനേജ്മെന്റ് അസോസിയേഷന്‍(കെ.എം.എ) 39 ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഇന്നും നാളെയും കൊച്ചിയില്‍.ഇന്നു വൈകിട്ട് 5 ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹീറോ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ കാന്ത് മുഞ്ചാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. 'മുന്നോട്ടേക്കുള്ള കുതിപ്പിന് ഭാവനയുള്ള മാനേജ്മെന്റ്' എന്നതാണ് കണ്‍വെന്‍ഷന്റെ പ്രമേയം.
4. പ്രവാസിമലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്സില്‍ 'നോര്‍ക്ക ഫെയര്‍' ആനുകൂല്യം
പ്രവാസിമലയാളികള്‍ക്ക് ആശ്വാസമായി കുവൈത്ത് എയര്‍വെയ്സില്‍ 'നോര്‍ക്ക ഫെയര്‍' ആനുകൂല്യം നിലവില്‍ വന്നു. ഇതനുസരിച്ച് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഫെബ്രുവരി 20 മുതല്‍ ഏഴു ശതമാനം ഇളവു കിട്ടും.
5. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ ആകില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline