ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 3

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 3
Published on
1. കേരള ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ടു നിയന്ത്രണമില്ല: അനുരാഗ് ഠാക്കൂര്‍

കേരള ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിനു നേരിട്ടുള്ള നിയന്ത്രണമോ ഓഹരികളോ ഇല്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ലോക്‌സഭയെ അറിയിച്ചു. 1949-ലെ ബാങ്കിങ് നിയമപ്രകാരം നിയന്ത്രണം സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്കാണെന്നും കേന്ദ്ര ധനകാര്യവകുപ്പിന് നേരിട്ട് നിയന്ത്രണമില്ലെന്നും മന്ത്രി വ്യക്തമാക്കി.

2. എസ് ബി ഐ കാര്‍ഡ്‌സ്‌ ഐ പി ഒ: ആദ്യ ദിനം 38 ശതമാനം സബ്സ്‌ക്രിപ്ഷന്‍

എസ് ബി ഐ കാര്‍ഡ്‌സ്‌ ഐ പി ഒ യുടെ ആദ്യ ദിവസ സബ്സ്‌ക്രിപ്ഷന്‍ 38 ശതമാനം. ഇന്നലെ 10.02 കോടി ഓഹരികളില്‍ 3.91 കോടി ബിഡ്ഡുകള്‍ ലഭിച്ചു. 12 മ്യൂച്ചല്‍ ഫണ്ടുകളടക്കം 74 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 2,769 കോടി രൂപ സമാഹരിച്ചുകഴിഞ്ഞു.ഐപിഒ മാര്‍ച്ച് 5 ന് അവസാനിക്കും.

3. സൗദി, മലേഷ്യാ എയര്‍ലൈനുകള്‍ കൊച്ചി സര്‍വ്വീസ് വെട്ടിക്കുറച്ചു

സൗദി എയര്‍ലൈന്‍സും മലേഷ്യയുടെ മലിന്ദോ എയറും കൊച്ചി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകളും കൊച്ചിയിലേക്കുള്ള സര്‍വീസുകളുമാണ് വെട്ടിക്കുറച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ കുറച്ചതെന്നാണ് സൂചന.

4. പൊതുമേഖലാ ഓഹരി വില്‍പ്പന ലക്ഷ്യം വീണ്ടും അകലുന്നു

പൊതുമേഖലാ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പുനര്‍ നിശ്ചയിച്ച 2019-20 ലെ ലക്ഷ്യമായ 65,000 കോടി രൂപ കൈവരിക്കുന്ന കാര്യത്തിലും സമ്പദ് വ്യവസ്ഥയിലെ പുതിയ സാഹചര്യങ്ങള്‍ മൂലം തികഞ്ഞ അനിശ്ചിതത്വമാണുള്ളതെന്ന് ഉന്നതോദ്യോഗസ്ഥര്‍. മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എന്‍എംഡിസി, സെയില്‍, പിഎഫ്സി, കോള്‍ ഇന്ത്യ, ഐആര്‍കോണ്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് തുടങ്ങിയ നിരവധി ഓഫറുകള്‍ മാറ്റിവച്ചതിനാല്‍ ലക്ഷ്യം 10,000 കോടി രൂപയോളം കുറയുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

5. ജിഡിപി വളര്‍ച്ചാ പ്രവചനം 5.1 ശതമാനമാക്കി താഴ്ത്തി ഒഇസിഡി

ആഗോള ഏജന്‍സിയായ ഒഇസിഡി ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2020 ലേക്ക് 6.2 ശതമാനമെന്നു പ്രവചിച്ചിരുന്നത് 5.1 ശതമാനമായി കുറച്ചു. ആഭ്യന്തര, ആഗോള സമ്പദ് വ്യവസ്ഥ യെ കൊറോണ വൈറസ് ഉലച്ചതാണ് മാറ്റത്തിനുള്ള പ്രധാന കാരണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com