ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 4

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 4
Published on
1. പെട്രോള്‍, ഡീസല്‍ വില എട്ടു മാസത്തെ കുറഞ്ഞ നിരക്കില്‍

ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് പെട്രോള്‍, ഡീസല്‍ വില എട്ടു മാസത്തെ കുറഞ്ഞ നിരക്കിലെത്തി. ഒരാഴ്ചയ്ക്കിടെ പെട്രോളിന് കുറഞ്ഞത് 56 പൈസയാണ്; ഡീസലിന് 69 പൈസയും. ഇന്നലെ മാത്രം പെട്രോളിന് അഞ്ചുപൈസയും ഡീസലിന് ഏഴു പൈസയും താഴ്ന്നു.കഴിഞ്ഞവാരം ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞതാണ് ഇന്ത്യയില്‍ ഇന്ധനവിലയെ താഴേക്ക് നയിച്ചത്.

2. സഹകരണബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ ബില്‍

സഹകരണബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ബാങ്കിങ് നിയന്ത്രണഭേദഗതി ബില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. സഹകരണബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിസര്‍വ് ബാങ്കിനോട് ആലോചിക്കണമെന്നതാണ് ഭേദഗതിയിലെ സുപ്രധാന വ്യവസ്ഥ.പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങള്‍, കാര്‍ഷിക വികസനം പ്രധാന ദൗത്യമായിട്ടുള്ള സഹകരണ സംഘങ്ങള്‍ എന്നിവയെ റിസര്‍വ് ബാങ്ക് നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

3. അജയ് ഭൂഷണ്‍ പാണ്ഡെ കേന്ദ്ര ധനകാര്യ സെക്രട്ടറി

കേന്ദ്ര റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെയെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. വിരമിച്ച രാജീവ് കുമാറിന്റെ പിന്‍ഗാമിയായെത്തുന്ന പാണ്ഡെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളില്‍ 35 വര്‍ഷത്തിലേറെ പരിചയമുള്ള മഹാരാഷ്ട്ര കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

4. എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ: രണ്ടു ദിവസത്തിനുള്ളില്‍ 87 ശതമാനം വരിക്കാര്‍

രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ എസ്ബിഐ കാര്‍ഡ്‌സ് പ്രാരംഭ പബ്ലിക് ഓഫറിംഗ് ബിഡ്ഡിംഗിന്റെ രണ്ടാം ദിവസമായിരുന്ന ഇന്നലെ 87 ശതമാനത്തിലധികം വരിക്കാരായി.എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമായ ഡാറ്റ അനുസരിച്ച് 10,02,79,411 ഷെയറുകളുടെ (ആങ്കര്‍ ബുക്കിന്റെ ഭാഗം ഒഴികെ) ഇഷ്യു വലുപ്പത്തിനെതിരെ 8,75,37,636 ഇക്വിറ്റി ഷെയറുകള്‍ക്ക് ഇഷ്യു ലഭിച്ചു.

5. കുപ്പിവെള്ളത്തിന് പരമാവധി വില ലിറ്ററിന് 13 രൂപ

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയായി വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കുപ്പിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. തുടര്‍നടപടി എന്ന നിലയിലാണ് വില ഏകീകരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com