ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; മാര്‍ച്ച് 24

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; മാര്‍ച്ച് 24
Published on
1.മരണസംഖ്യ കുതിച്ചുയരുന്നതില്‍ പരിഭ്രാന്തിയോടെ ലോകരാഷ്ട്രങ്ങള്‍

പ്രതിരോധ നടപടികള്‍ തീവ്രമാക്കിയിട്ടും കൊറോണ  മരണസംഖ്യ കുതിച്ചുയരുന്നതിലുള്ള പരിഭ്രാന്തിയോടെ ലോകരാഷ്ട്രങ്ങള്‍. ആഗോളവ്യാപകമായി ഇതുവരെ ഏകദേശം 16,500 ആയി മരണ സംഖ്യ. ഇന്ത്യയില്‍ 471 രോഗബാധ സ്ഥിരീകരിച്ചതില്‍ പത്ത് പേരാണ് മരിച്ചത്.

2.അവശ്യ ഭക്ഷ്യ, ഔഷധ വില്‍പ്പന മുടങ്ങാതിരിക്കാന്‍ നടപടി

സംസ്ഥാനം അടച്ചുപൂട്ടലിലേക്കു കടന്നതോടെ അവശ്യ ഭക്ഷ്യ, ഔഷധ വില്‍പ്പന ഉള്‍പ്പെടെ അവശ്യസേവനങ്ങള്‍ തടസ്സമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കി.

3.ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഏപ്രില്‍ 7 വരെ സമയമനുവദിച്ചു

കൊറോണ വൈറസ് പ്രതിസന്ധി കണക്കിലെടുത്ത് ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ല്‍ നിന്ന് ഏപ്രില്‍ 7 ലേക്ക് ധനമന്ത്രാലയം നീട്ടി.

4.കോവിഡ് പ്രതിരോധത്തിനു സി.എസ്.ആര്‍ ഫണ്ട് തുകയും

കോവിഡ് പ്രതിരോധ, ദുരിതാശ്വാസ നടപടികള്‍ക്കായി വിനിയോഗിക്കുന്ന തുകയും കോര്‍പ്പറേറ്റ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ (സി.എസ്.ആര്‍) ഭാഗമായുള്ള പണം ചെലവഴിക്കലില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അറിയിച്ചു.

5.നിയമഭേദഗതി വന്നെങ്കിലും ഇന്ധന  തീരുവ വര്‍ദ്ധന ഉടന്‍ ഇല്ലെന്ന്  പെട്രോളിയം മന്ത്രാലയം

ആവശ്യമുള്ള ഘട്ടങ്ങളില്‍ പെട്രോള്‍ തീരുവ 18 രൂപ വരെയും ഡീസലിന് 12 രൂപ വരെയും ഉയര്‍ത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമഭേദഗതിക്ക് ലോക്സഭയുടെ അംഗീകാരമായെങ്കിലും ഇത് ഭാവിയില്‍ നടപടി സ്വീകരിക്കുന്നതിനാണെന്നും ഇപ്പോഴത്തെ ആവശ്യത്തിനല്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com