

സമ്പൂര്‍ണ ലോക് ഡൗണ്‍ വന്നതോടെ മരുന്നുകള്‍ ഉള്‍പ്പെടെ അവശ്യ വസ്തുക്കളുമായി സംസ്ഥാനാന്തര ചെക് പോസ്റ്റുകളില്‍ ക്‌ളിയറന്‍സ് ലഭിക്കാതെ കിടക്കുന്നത് നൂറുകണക്കിനു ലോറികളെന്ന് റിപ്പോര്‍ട്ട്.
രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ സമഗ്രമായ സാമ്പത്തിക പാക്കേജ്
അടിയന്തിരമായി പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ വ്യവസായ ലോകം.
കൊറോണ മരണസംഖ്യ ആഗോളവ്യാപകമായി ഇതുവരെ ഏകദേശം 19000 ആയി. ഇന്ത്യയില്‍ 536 രോഗബാധ സ്ഥിരീകരിച്ചതില്‍ പത്ത് പേരാണ് മരിച്ചത്.കേരളത്തില്‍ 109 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഡിജിറ്റല്‍ മേഖലയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ റിലയന്‍സ് ജിയോയുമായി കൈകോര്‍ക്കുന്നതിനുള്ള നീക്കത്തില്‍ ഫേസ്ബുക്ക്. ജിയോയുടെ 10 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ആഗോള ഭീമനായ ഫേസ്ബുക്ക് ഒരുങ്ങുന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികളിലെ മൊത്തം ജീവനക്കാരില്‍ 25-35 ശതമാനം പേര്‍ക്ക് അവരുടെ കാമ്പസുകളില്‍ നിന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തപക്ഷം ഈ മേഖലയുടെ കാര്യക്ഷമത വല്ലാതെ ഇടിയുമെന്ന് മുതിര്‍ന്ന ഐടി ഉപദേഷ്ടാവ് ടി വി മോഹന്‍ദാസ് പൈ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine