ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 29

ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 29
Published on
1. റീജിയണൽ റൂറൽ ബാങ്കുകൾക്ക് ഐപിഒ

സാമ്പത്തികമായി മികച്ചു നിൽക്കുന്ന 3-4 റീജിയണൽ റൂറൽ ബാങ്കുകൾക്ക് (ആർആർബി ) ഐപിഒ നടത്താൻ സർക്കാർ തീരുമാനം. 2019-20 ൽ തന്നെ ലിസ്റ്റിംഗ് നടത്താനാണുദ്ദേശിക്കുന്നത്. നിലവിലുള്ള 45 ആർആർബികളിൽ ചിലത് ലയിപ്പിച്ച് അവയുടെ എണ്ണം 35 ആക്കി കുറക്കാനാണ് പദ്ധതി. ഇതിനുശേഷമാണ് ഐപിഒ.

2. കൊച്ചി മെട്രോ ജീവനക്കാർ യൂണിയൻ രൂപീകരിച്ചു

കൊച്ചി മെട്രോ ലിമിറ്റഡിലെ ആദ്യത്തെ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ആഭിമുഖ്യത്തില്‍ രൂപീകൃതമായി. എക്‌സിക്യൂട്ടീവ് വിഭാഗത്തിലെയും നോണ്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെയും കെ.എം.ആര്‍.എല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയുള്ള കൊച്ചി മെട്രോ എപ്‌ളോയീസ് യൂണിയന്‍ (കെ.എം.ഇ.യു) ഇന്നു വൈകുന്നേരം 5.30 ന് കളമശേരി പൊതു മരാമത്ത് ഗസ്റ്റ് ഹൗസില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

3. ലുലു ഗ്രൂപ്പ് ഉത്തർ പ്രദേശിൽ ഷോപ്പിംഗ് മാളും ഫുഡ് യൂണിറ്റും തുടങ്ങും

യുഎഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഉത്തർ പ്രദേശിൽ ഷോപ്പിംഗ് മാളും ഫുഡ് പ്രോസസിങ് യൂണിറ്റും തുടങ്ങും. ഡൽഹിക്കടുത്ത് ഷഹിബാബാദിൽ ഷോപ്പിംഗ് മാൾ ആരംഭിക്കാനും പദ്ധതിയുണ്ട്. 2000 കോടി രൂപയുടേതാണ് ഉത്തർപ്രദേശിലെ ഷോപ്പിംഗ് മാൾ പദ്ധതി.

4. ഓസ്ട്രേലിയയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് സൺടെക്ക്

തിരുവനന്തപുരം ആസ്ഥാനമായ സൺടെക്ക് ബിസിനസ് സൊല്യൂഷൻസ് ഓസ്ട്രേലിയയിലെ മെൽബണിൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ യുഎസ്, യുകെ, ജർമ്മനി, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്.

5. യൂബർ ഇറ്റ്സ് ഇന്ത്യ ബിസിനസ് ഏറ്റെടുക്കാൻ ആമസോൺ

യൂബർ ഇറ്റ്സിന്റെ ഇന്ത്യ ബിസിനസ് ഏറ്റെടുക്കാൻ ആമസോൺ ചർച്ചയാരംഭിച്ചു. പ്രൈം മെമ്പർഷിപ് വഴി നൽകുന്ന സേവനങ്ങൾക്കൊപ്പം ഫുഡ് ഡെലിവറി കൂടി ചേർക്കാൻ ആമസോൺ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com