

പെട്രോളിയം ഉത്പന്നങ്ങളുടെ വില്പനശൃംഖല വിപുലീകരിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) കേരളത്തില്‍ 500 കോടി രൂപ നിക്ഷേപിക്കും. പുതുവൈപ്പിലെ പാചകവാതക (എല്‍.പി.ജി) ഇറക്കുമതി ടെര്‍മിനല്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ശ്രമം ആരംഭിച്ചു. സംസ്ഥാനത്ത് 884 സ്ഥലങ്ങളില്‍ പുതിയ പമ്പുകള്‍ സ്ഥാപിക്കാനാണ് നിക്ഷേപമെന്ന് ഐ.ഒ.സി കേരള മേധാവിയും ചീഫ് ജനറല്‍ മാനേജരുമായ വി.സി. അശോകന്‍ പറഞ്ഞു. 513 സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് 23 പമ്പുകള്‍ തുറന്നു. അടുത്ത മാസം 25 എണ്ണം തുറക്കും.
കൊറോണ വൈറസ് ബാധ ഇപ്പോള്‍ ചൈനയില്‍ താഴ്ന്നുവരുന്നതായി ലോകാരോഗ്യ സംഘടന. അതേസമയം, മറ്റു രാജ്യങ്ങളിലേക്കും പടരുന്നതിനാല്‍ എല്ലാ രാജ്യങ്ങളും ദുരന്ത സമാന സാഹചര്യം നേരിടാന്‍ തയ്യാറാകണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജനുവരി 23 നും ഫെബ്രുവരി 2 നും ഇടയിലാണ് ചൈനയില്‍ രോഗബാധ ഏറ്റവും ഉയര്‍ന്നത്. ഇപ്പോള്‍ പുതിയ കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയാണെന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
രാജ്യത്തെ സംഘടിത കോള മാര്‍ക്കറ്റിന്റെ 80 ശതമാനത്തിലധികം നിയന്ത്രിക്കുന്ന കൊക്കക്കോളയും പെപ്സികോയും വേനല്‍ രൂക്ഷമാകുന്നതിനു മുമ്പായി 6-14 ശതമാനം വില ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
ഇറക്കുമതി ചെയ്യുന്ന യുഎസ് നിര്‍മിത മെഡിക്കല്‍ ഉപകരണങ്ങളുടെ വിലയും പേറ്റന്റുകളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കരാര്‍ ഒപ്പുവെക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായെന്ന് വ്യവസായ വിദഗ്ധര്‍. വര്‍ദ്ധിച്ചുവരുന്ന നവീകരണത്തിനായുള്ള പേറ്റന്റ് അപേക്ഷകള്‍ നിരസിക്കുന്ന ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 3 (ഡി) യെക്കുറിച്ച് യുഎസ് ആസ്ഥാനമായുള്ള ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ വളരെക്കാലമായി ഉയര്‍ത്തിപ്പോന്ന ആശങ്കകള്‍ പരിഹരിക്കപ്പെടാത്തതാണ് ഇതിനു മുഖ്യ കാരണം.
ലോകത്തിലെ
ഏറ്റവും വലിയ അന്തര്‍ദ്ദേശീയ പണമയയ്ക്കല്‍ സേവന ദാതാക്കളുടെ പട്ടികയില്‍
ഉള്‍പ്പെടുന്ന യുഎസ് കമ്പനിയായ പേപാല്‍ ഹോള്‍ഡിംഗ്‌സ് ഇന്ത്യയിലും
പേയ്മെന്റ് സേവനം അവതരിപ്പിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine