നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മേയ് 2

നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മേയ് 2
Published on

1. ജിഎസ്‌പി ആനുകൂല്യങ്ങൾ പിൻവലിക്കുന്നതിനുള്ള തീയതി യുഎസ് നീട്ടിവെച്ചു

ഇന്ത്യയിലെ കയറ്റുമതി വ്യവസായികൾക്ക് നൽകുന്ന ഡ്യൂട്ടി-ഫ്രീ ആനുകൂല്യങ്ങൾ (ജിഎസ്‌പി) പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത് യുഎസ് നീട്ടിവെച്ചു. മേയ് 16 നാണ് യുഎസ് ഇതേക്കുറിച്ച് തീരുമാനമെടുക്കുക. 29 യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനവും ഇതിനാൽ മാറ്റിവെച്ചു. 14 ദിവസത്തിന് ശേഷമേ ഇതേക്കുറിച്ച് തീരുമാനം ഉണ്ടാകുകയുള്ളൂ.

2. സിദ്ധാർത്ഥയുടെ മൈൻഡ്ട്രീ ഓഹരികൾ എൽ & ടി വാങ്ങി

വി.ജി സിദ്ധാർത്ഥയുടേയും കോഫീ ഡേയുടേയും മൈൻഡ്ട്രീയിലുള്ള 20% ഓഹരികൾ എൽ&ടി വാങ്ങി. 3,210 കോടി രൂപയ്ക്കാണ് ഓഹരികൾ വാങ്ങിയത്. ഓഹരിയൊന്നിന് 980 രൂപ നിരക്കിൽ 32.7 ദശലക്ഷം ഓഹരികളാണ് വാങ്ങിയത്. മാർച്ചിൽ മൈൻഡ്ട്രീയുടെ 31% ശതമാനം ഓഹരികൾ ഓപ്പൺ ഓഫറിലൂടെ വാങ്ങുന്നതിന് എൽ&ടി താൽപര്യം പ്രകടിപ്പിച്ചിരുന്നു.

3. യൂറോപ്യൻ കമ്പനിയെ സ്വന്തമാക്കാൻ ഓയോ

യൂറോപ്പിലെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഓയോ തയ്യാറെടുക്കുന്നു. ജർമൻ മീഡിയ കമ്പനിയായ ആക്സെൽ സ്പ്രിങ്ങറിന്റെ കീഴിലുള്ള @ലെഷർ ഗ്രൂപ്പിനെ ഏറ്റെടുക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ സ്റ്റാർട്ടപ്പ് ആയ തീരുമാനിച്ചു. 369 മില്യൺ യൂറോക്കാണ് ഏറ്റെടുക്കൽ. സോഫ്റ്റ് ബാങ്ക്, എയർ ബിഎൻബി എന്നിവയ്ക്ക് ഓയോയിൽ നിക്ഷേപമുണ്ട്.

4. ബാങ്ക് ക്രെഡിറ്റ്: വളർച്ച 5 വർഷത്തെ ഉയരത്തിൽ

രാജ്യത്തെ ബാങ്ക് വായ്പാ വളർച്ച അഞ്ചു വർഷത്തെ ഉയരത്തിൽ. 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 12.2 ശതമാനം വളർച്ചയാണ് ഇതിലുണ്ടായത്. 2014 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും മികച്ച വളർച്ചാ നിരക്കാണിത്. ബാങ്കിങ് രംഗത്തെ പ്രതിസന്ധികൾക്ക് ശേഷവും മികച്ച വായ്പാ വളർച്ച നേടാൻ കഴിഞ്ഞത് നല്ല സൂചനയായിട്ടാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്.

5. കൊച്ചി കപ്പൽ ശാലയ്ക്ക് നേവിയുടെ 6,311.32 കോടി രൂപയുടെ കരാർ

കൊച്ചി കപ്പൽ ശാലയ്ക്ക് നേവിയുടെ 6,311.32 കോടി രൂപയുടെ കരാർ. എട്ട് ആന്റി-സബ് മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളുടെ നിർമാണത്തിനുള്ള കോൺട്രാക്ട് ആണ് ഷിപ്യാർഡിന് ലഭിച്ചിരിക്കുന്നത്. 42 മാസത്തിനുള്ളിൽ ആദ്യത്തെ വെസൽ നിർമിച്ചു നൽകണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com