

പൊതുജനത്തിനും സാമ്പത്തിക ലോകത്തിനും കേന്ദ്ര സര്‍ക്കാരിനും ഒരുപോലെ തിരിച്ചടി നല്‍കി വിലക്കയറ്റ സൂചികയായ റീട്ടെയില്‍ നാണയപ്പെരുപ്പം നവംബറില്‍ മൂന്നു വര്‍ഷത്തെ ഉയരമായ 5.54 ശതമാനത്തിലേക്ക് കുതിച്ചുകയറി. ഒക്ടോബറില്‍ ഇത് 4.62 ശതമാനവും കഴിഞ്ഞ വര്‍ഷം നവംബറില്‍ 2.33 ശതമാനവുമായിരുന്നു.
ട്രംപ് ഭരണകൂടം ചൈനയുമായി പുതിയ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്നും പുതിയ താരിഫ് ഒഴിവാക്കുമെന്നും ശുഭാപ്തിവിശ്വാസം വളര്‍ന്നതോടെ യുഎസ് ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി.ഉന്നത ഉദ്യോഗസ്ഥര്‍ ഒരു കരാറിനു രൂപം നല്‍കിയെന്നുംം ട്രംപിന്റെ അംഗീകാരം മാത്രമേ അതിന് ഇനി ആവശ്യമുള്ളൂവെന്നുമുള്ള വാര്‍ത്ത പുറത്തുവന്നതോടയാണ് ഓഹരി വിപണി ഉണര്‍ന്നത്.
ഇന്ത്യയില്‍ ഇന്ധന ഉപഭോഗം നവംബറില്‍ 10.5 ശതമാനം വളര്‍ന്ന് രണ്ടു വര്‍ഷത്തെ ഉയരത്തിലെത്തി. തുടര്‍ച്ചയായ മൂന്നുമാസത്തെ ഇടിവിന് ശേഷം ഡീസല്‍ ഉപഭോഗം നവംബറില്‍ 8.8 ശതമാനം ഉയര്‍ന്ന് 7.55 മില്യണ്‍ ടണ്ണിലെത്തി. 2.53 മില്യണ്‍ ടണ്ണാണ് പെട്രോള്‍ ഉപഭോഗം; വളര്‍ച്ച ഒമ്പത് ശതമാനം. പാചക വാതകം 23.4 ശതമാനവും റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്‍ 12 ശതമാനവും നാഫ്ത 2.5 ശതമാനവും വില്പന വളര്‍ച്ച നേടി.
ഡോ. ബോബി ചെമ്മണൂരിന് ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍സിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് പുരസ്‌കാരം. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്, ലോകായുക്ത സിറിയക് ജോസഫ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.
വിമാനയാത്രാ സുരക്ഷാ നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ കനത്ത പിഴ ഏര്‍പ്പെടുത്തുന്ന നിയമഭേദഗതി തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. പിഴത്തുക പത്തിരട്ടി വര്‍ധിപ്പിച്ച് ഒരു കോടി രൂപയാക്കാനാണ് ബില്ലിലെ നിര്‍ദേശം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine