ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 10

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 10
Published on
1.സാമ്പത്തിക മുരടിപ്പ് അതിജീവിക്കാനുള്ള ചര്‍ച്ചകളുമായി പ്രധാനമന്ത്രി

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തുമെന്ന മുന്നറിയിപ്പ് പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിതി ആയോഗിലെ വിദഗ്ധരുമായി കൂടിയാലോചന നടത്തി. യോഗത്തിലേക്ക് ധനമന്ത്രി നിര്‍മല സീതാരാമനെ ക്ഷണിച്ചില്ല. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷന്‍ ബിബേക് ദേബ്റോയ് തുടങ്ങിയവര്‍ പങ്കെടുത്തു. സാമ്പത്തിക മുരടിപ്പ് അതിജീവിക്കാനുള്ള വഴിതേടിയാണ് ചര്‍ച്ച.

2.'അസെന്‍ഡ് കേരള 2020' സമാപനം ഇന്ന്

കേരളത്തിന്റെ വ്യവസായ കുതിപ്പിന് വേഗം കുട്ടുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ 13  പ്രഖ്യാപനങ്ങളോടെ ബോള്‍ഗാട്ടി ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ ആരംഭിച്ച ആഗോള നിക്ഷേപകസംഗമം-'അസെന്‍ഡ് കേരള 2020'  ഇന്നു വൈകിട്ട് സമാപിക്കും. ഒറ്റ തൊഴില്‍ ദിനം പോലും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക സമിതി, 1000 പേരില്‍ കൂടുതല്‍ ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഭൂപരിഷ്‌കരണ ചട്ടങ്ങളില്‍ ഇളവ്, പഞ്ചായത്ത് റോഡുകളില്‍ കെട്ടിട നിര്‍മാണ നിബന്ധനകളില്‍ ഇളവ് അടക്കം നിക്ഷേപകരെ ആകര്‍ഷിക്കാനുതകുന്ന നടപടികളാണ്  മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 

3.അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍

അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ സംബന്ധിച്ചു ബാങ്കുകള്‍ക്ക് അയച്ചിട്ടുള്ള ഉത്തരവ് അടുത്ത ബോര്‍ഡ് യോഗത്തില്‍ വയ്ക്കണമെന്നും ഇതു സംബന്ധിച്ച സ്ഥിരീകരണം ആര്‍ബിഐയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

4.ഇന്ത്യയിലെ നിക്ഷേപകരുടെ ഓഹരിമൂല്യം 2.25 ട്രില്യണ്‍ രൂപ ഉയര്‍ന്നു

യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍ നേരിയ അയവു വന്നതോടെ ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശ്വാസം. ഇന്നലെ സെന്‍സെക്‌സ് 635 പോയിന്റ് ഉയര്‍ന്നു.ഇന്ത്യയിലെ നിക്ഷേപകരുടെ ഓഹരിമൂല്യം ഒറ്റ ദിനം 2.25 ട്രില്യണ്‍ രൂപ ഉയര്‍ന്നു.

5.ബ്രെക്‌സിറ്റ്: പുതിയ കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി

ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി. ഇതോടെ ബ്രിട്ടന്‍ മൂന്നു വര്‍ഷമായി നേരിടുന്ന ബ്രെക്‌സിറ്റ് കുരുക്കിനാണ് പരിഹാരമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ ഭൂരിപക്ഷം തേടി ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ്  ബ്രെക്‌സിറ്റ് കടമ്പ എളുപ്പം കടക്കാനായത്. കരാര്‍ ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ വോട്ടിനിടും. തുടര്‍ന്ന്  ബില്‍ നിയമമാക്കാനുള്ള മറ്റ് നടപടികളിലേക്ക് കടക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com