

2023 ഡിസംബറോടെ 100 ശതമാനം വൈദ്യുതീകരണം ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനത്തിന് വേഗത പോരെന്ന് അവലോകന റിപ്പോര്‍ട്ട്. ലക്ഷ്യം നിറവേറണമെങ്കില്‍ അടുത്ത നാല് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 9,700 കിലോമീറ്ററിലധികം വൈദ്യുതീകരിക്കേണ്ടതുണ്ട്. നടപ്പ് വര്‍ഷത്തില്‍ 2,881 കിലോമീറ്റര്‍ മാത്രമാണ് വൈദ്യുതീകരിക്കാനായത്. ഇതുവരെ റെയില്‍വേ ട്രാക്കിന്റെ 55 ശതമാനം മാത്രമാണ് വൈദ്യുതീകരിച്ചത്.
തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) നിക്ഷേപത്തിനു നടപ്പു സാമ്പത്തികവര്‍ഷം എട്ടര ശതമാനം പലിശ നല്‍കാന്‍ ഇ.പി.എഫ്. ട്രസ്റ്റ് (സി.ബി.ടി)യോഗം ശുപാര്‍ശ ചെയ്തു. 2018-'19 സാമ്പത്തികവര്‍ഷം 8.65 ശതമാനമായിരുന്നു പലിശ. ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് ഇ.പി.എഫ്. പലിശ നിരക്ക് ഇത്ര താഴുന്നത്.
എസ്ബിഐ കാര്‍ഡ്സ് നടത്തിയ 10,355 കോടി രൂപയുടെ പബ്ലിക് ഓഫര്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത് 26.54 മടങ്ങ്. സ്ഥാപനേതര നിക്ഷേപകര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം 45.22 തവണ സബ്‌സ്‌ക്രൈബ് ചെയ്തു. റീട്ടെയില്‍ വിഹിതം 2.50 തവണയും.
ജീവനക്കാരുടെ സംവരണം ചെയ്ത ഭാഗം 4.73 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ കണ്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരി ഉടമകളുടെ വിഹിതം 25.35 മടങ്ങ് അധിക സബ്‌സ്‌ക്രൈബ് ചെയ്തു.
ടെലികോം കമ്പനികളുടെ എജിആറില്‍ ഇളവു വരുത്താന്‍ കേന്ദ്രം തയ്യാറാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍. ഈ ആവശ്യമുന്നയിച്ച് വോഡഫോണ്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് റീഡ് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനെ കാണുന്നതിന് മുമ്പായാണ് ഈ വെളിപ്പെടുത്തല്‍.
യാത്രാ കണ്‍സഷന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമ സംയുക്ത സമര സമിതി 11 മുതല്‍ അനിശ്ചിതകാലത്തേക്കു സംസ്ഥാന വ്യാപകമായി സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ചെയര്‍മാന്‍ ലോറന്‍സ് ബാബു, കണ്‍വീനര്‍ ആര്‍.പ്രസാദ്, എം.ഡി.രവി എന്നിവര്‍ അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine