ടൂറിസത്തിന് വ്യവസായ പദവി, കൂടുതല്‍ തൊഴിലവസരങ്ങള്‍, പ്രവര്‍ത്തന ചെലവ് കുറയും; കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി പ്രഖ്യാപനം

ടൂറിസം സംരംഭങ്ങള്‍ക്ക് വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തത്
ടൂറിസത്തിന് വ്യവസായ പദവി, കൂടുതല്‍ തൊഴിലവസരങ്ങള്‍, പ്രവര്‍ത്തന ചെലവ് കുറയും; കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി പ്രഖ്യാപനം
Published on

കേരളത്തിലെ ടൂറിസം മേഖലയെ വ്യവസായമായി അംഗീകരിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു ഇത്. വ്യവസായമായി അംഗീകരിക്കപ്പെട്ടതോടെ കൂടുതല്‍ നിക്ഷേപം ഈ രംഗത്ത് വരുമെന്നാണ് പ്രതീക്ഷ.

ടൂറിസം സംരംഭങ്ങള്‍ക്ക് വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തത്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, അഡ്വഞ്ചര്‍ ടൂറിസം, വെല്‍നസ് ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഇതിലൂടെ കൂടുതല്‍ അവസരങ്ങള്‍ തുറന്നേക്കും.

ടൂറിസത്തെ വ്യവസായമായി അംഗീകരിച്ചാല്‍ ലഭിക്കുന്ന പ്രധാന ഗുണങ്ങള്‍

  • വൈദ്യുതി, വെള്ളം തുടങ്ങിയ സേവനങ്ങള്‍ക്ക് കുറഞ്ഞ നിരക്ക്

  • വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന പ്രത്യേക നിരക്കുകള്‍ ടൂറിസം സ്ഥാപനങ്ങള്‍ക്കും ലഭിച്ചേക്കാം.

  • ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ എന്നിവയുടെ പ്രവര്‍ത്തന ചെലവ് കുറയും

  • വായ്പ ലഭ്യമാക്കല്‍ എളുപ്പമാകും

  • ടൂറിസം പദ്ധതികളെ വ്യവസായ പദ്ധതികളായി പരിഗണിച്ച് ബാങ്കുകള്‍ വഴി കൂടുതല്‍ വായ്പയും മെച്ചപ്പെട്ട വ്യവസ്ഥകളും നല്‍കാന്‍ സാധ്യത.

  • പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കും.

  • സര്‍ക്കാര്‍ ആനുകൂല്യങ്ങളും സബ്‌സിഡികളും

  • വ്യവസായ മേഖലയ്ക്കുള്ള ചില പ്രോത്സാഹന പദ്ധതികള്‍ ടൂറിസം മേഖലയിലേക്കും വ്യാപിപ്പിക്കാം

  • മൂലധന സബ്‌സിഡി, പലിശ സബ്‌സിഡി തുടങ്ങിയവ ലഭിക്കാം

  • വ്യവസായ പദ്ധതികള്‍ക്കുള്ള സിംഗിള്‍ വിന്‍ഡോ സംവിധാനങ്ങള്‍ ടൂറിസം മേഖലയ്ക്കും ലഭ്യമാക്കാന്‍ സാധ്യത

  • സംരംഭം തുടങ്ങാനുള്ള സമയവും നടപടിക്രമങ്ങളും കുറയും

  • പ്രാദേശിക വ്യാപാരികള്‍, കരകൗശല തൊഴിലാളികള്‍, ടാക്‌സി സേവനങ്ങള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങിയവര്‍ക്കും കൂടുതല്‍ വരുമാനം ലഭിക്കും.

ടൂറിസത്തെ വ്യവസായമായി അംഗീകരിക്കുന്നത് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാത്രമല്ല, ഗതാഗതം, ഭക്ഷണം, വിനോദം, ചെറുകിട വ്യാപാരം തുടങ്ങി മുഴുവന്‍ ടൂറിസം ശൃംഖലയ്ക്കും വളര്‍ച്ചയുടെ അവസരമൊരുക്കുന്ന തീരുമാനമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com