

മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ശതാബ്ദി എക്സ്പ്രസിന്റെ പുതു തലമുറക്കാരനായി കണക്കാക്കുന്ന 'ട്രെയിൻ 18' പരീക്ഷണ ഓട്ടത്തിനായി ഇന്ന് (ഒക്ടോബർ 29) ട്രാക്കിലിറങ്ങുകയാണ്. ഇന്ത്യയുടെ ആദ്യ എൻജിൻ രഹിത തീവണ്ടിയാണ് ഇത്.
സെമി-ഹൈ സ്പീഡ് വിഭാഗത്തിൽപ്പെട്ട ട്രെയിൻ 18, ഏകദേശം 100 കോടി രൂപ ചെലവിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മിച്ചത്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമാണ്. പതിനെട്ട് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്.
Read DhanamOnline in English
Subscribe to Dhanam Magazine