ട്രോളിംഗ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; മത്സ്യ ലഭ്യത കുറയും, വില കയറും

ഇനി രണ്ട് മാസത്തോളം മത്സ്യ ലഭ്യത കുറയും
fishing boat
Image:dhanam file
Published on

സംസ്ഥാനത്ത് നാളെ (ജൂണ്‍ 9) അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്.

മത്സ്യത്തിന് വില കൂടും

കേരളത്തിലെ 3800 ഓളം വരുന്ന ട്രോള്‍ ബോട്ടുകള്‍ക്കും അഞ്ഞൂറോളം വരുന്ന ഗില്‍ നെറ്റ് ബോട്ടുകള്‍ക്കും 114 പേഴ്‌സീന്‍ ബോട്ടുകള്‍ക്കും ഇക്കാലയളവില്‍ നിരോധനം ബാധകമാണ്. അതിനാല്‍ ഇനി രണ്ട് മാസത്തോളം മത്സ്യ ലഭ്യത കുറയും. അതേസമയം ട്രോളിംഗ് നിരോധന കാലത്ത് തീരക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ചെറുവള്ളങ്ങള്‍ക്ക് നിരോധനമില്ലാത്തതിനാല്‍ അതുവഴിയെത്തുന്ന ചില മത്സ്യങ്ങള്‍ ലഭ്യമാകും. എന്നാല്‍ ലഭ്യമായ മത്സ്യങ്ങള്‍ക്ക് വില കുത്തനെ ഉയരും.

മുന്‍ വര്‍ഷം

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്പാദനം നടന്ന 2022 നുശേഷം നടക്കുന്ന ആദ്യത്തെ നിരോധനമാണിത്. 2022-ല്‍ 68.89 ലക്ഷത്തോളം ടണ്‍ മത്സ്യമാണ് പിടിച്ചതെന്ന് കേരള മത്സ്യതൊഴിലാളി ഐക്യവേദി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com