റെക്കോഡ് വിലയൊക്കെ ട്രംപിനെന്ത്? സ്വര്‍ണാലങ്കാരത്തില്‍ കുളിച്ച് വൈറ്റ് ഹൗസ്, വമ്പന്‍ മേക്ക് ഓവര്‍ കണ്ടാല്‍ തലയില്‍ പൊന്നീച്ച പറക്കും!

യു.എസിന്റെ സുവര്‍ണകാലഘട്ടത്തില്‍ സ്വര്‍ണത്തില്‍ കുളിച്ച ഓഫീസ് തന്നെ വേണമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും
Donald Trump seated at the Resolute Desk in the Oval Office, surrounded by a large group of uniformed US Marines, with portraits and gold curtains in the background
Truth Social / The White House
Published on

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓഫീസിന് പുത്തന്‍ മേക്കോവര്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയുള്ള സമയത്ത് 24 കാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ് അലങ്കാര പണികള്‍. വിദേശ പ്രതിനിധികള്‍ ഇക്കാര്യം കണ്ടാല്‍ ഞെട്ടുമെന്നാണ് ട്രംപിന്റെ പ്രതികരണം. ലുക്കിന്റെ കാര്യത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ഓഫീസാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസിന്റെ സുവര്‍ണകാലഘട്ടത്തില്‍ സ്വര്‍ണത്തില്‍ കുളിച്ച ഓഫീസ് തന്നെ വേണമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും പറയുന്നു.

വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന ഓഫീസുകളെ ഓവല്‍ ഓഫീസ് എന്നാണ് അറിയപ്പെടുന്നത്. ഇതും മന്ത്രിസഭ യോഗം ചേരുന്ന ഹാളുമാണ് 24 കാരറ്റ് സ്വര്‍ണം ഉപയോഗിച്ച് അലങ്കരിച്ചത്. ഈ മുറികള്‍ നവീകരിക്കണമെന്ന് ട്രംപ് ആദ്യമേ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ നിറത്തിലുള്ള പെയിന്റ് തന്നെ ഇതിനായി ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ശരിക്കുള്ള സ്വര്‍ണം തന്നെ മുറികള്‍ മോടിപിടിപ്പിക്കാന്‍ ഉപയോഗിച്ചാണ് ട്രംപ് ഒരിക്കല്‍ കൂടി എല്ലാവരെയും ഞെട്ടിച്ചത്. ഓഫീസിന്റെ സീലിംഗ്, ഡോര്‍ ഫ്രെയിമുകള്‍ ഉള്‍പ്പെടെ സാധ്യമായിടത്തെല്ലാം സ്വര്‍ണം കുത്തിക്കയറ്റി. ഡോറുകളില്‍ ചില പ്രതിമകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഇതിനായി ഉയര്‍ന്ന ഗുണമേന്മയുള്ള സ്വര്‍ണം ട്രംപ് തന്നെ സ്വയം തിരഞ്ഞെടുത്തെന്നും വൈറ്റ് ഹൗസ് വക്താവ് പറയുന്നു. അലങ്കാരത്തിനായി ട്രംപ് തന്റെ പേഴ്‌സണല്‍ സ്വര്‍ണപ്പണിക്കാരനെ നിയോഗിക്കുകയും ചെയ്തു. ട്രംപിന്റെ ഫ്‌ളോറിഡയിലുള്ള വസതിയില്‍ അലങ്കാരപ്പണികള്‍ നടത്തിയ 70കാരനായ ജോണ്‍ ഐകാര്‍ട്ടിനെ ഇക്കാര്യത്തിനായി ഔദ്യോഗിക വിമാനത്തില്‍ കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓവല്‍ ഓഫീസിലെ ഛായാചിത്രങ്ങളുടെ എണ്ണവും ട്രംപ് വര്‍ധിപ്പിച്ചു. മുന്‍ പ്രസിഡന്റുമാരുടെ 20ലധികം ചിത്രങ്ങളാണ് ട്രംപ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാപിച്ചത്. മുന്‍ പ്രസിഡന്റായ ജോ ബൈഡന്‍ ആറും ബറാക്ക് ഒബാമ രണ്ടും ചിത്രങ്ങളാണ് ഇവിടെ വെച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Donald Trump has hailed his Oval Office makeover, featuring a 24-karat gold revamp. The former US president claimed foreign leaders are left stunned by its opulence, calling it the “best Oval Office ever.”

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com