
ഐടി രംഗം സ്ഥിര വളര്‍ച്ചയാണ് കാണിക്കുന്നത്; പക്ഷേ ഒറ്റയക്ക വളര്‍ച്ചയിലാണെന്ന് മാത്രം. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഈ രംഗം 5.1 ശതമാനം വളര്‍ച്ചയോടെ 282.6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് നിഗമനം. 2026 സാമ്പത്തിക വര്‍ഷത്തില്‍ 300 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്നും കരുതുന്നു.
2024ല്‍ വളര്‍ച്ച വെറും നാല് ശതമാനമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,26,000 പുതിയ ജോലികളാണ് ഐടി മേഖലയിലുണ്ടായത്. അതോടെ ഈ രംഗം സംഭാവന ചെയ്യുന്ന മൊത്തം ജോലികളുടെ എണ്ണം 58 ലക്ഷമായി. ഓട്ടോമേഷന്‍ വര്‍ധിക്കുന്നതും സാധ്യമായ എല്ലാ മേഖലകളിലും എഐ ഉള്‍ച്ചേര്‍ക്കുന്നതും കാരണം ഈ രംഗത്തെ തൊഴിലുകള്‍ ഭാവിയില്‍ വന്‍തോതില്‍ ഉയരാനിടയില്ല.
വലിയ തോതില്‍ ജീവനക്കാരെ നിയമിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ഐടി സേവന മേഖലയുടെ ഇപ്പോഴത്തെ ബിസിനസ് മോഡല്‍ കാലഹരണപ്പെട്ടതാണെന്നാണ് എച്ച്സിഎല്‍ ടെക്ക്് സിഇഒ സി. വിജയകുമാറിന്റെ അഭിപ്രായം. ''മനുഷ്യ കേന്ദ്രീകൃത സേവനങ്ങള്‍ പ്ലാറ്റ്‌ഫോം അധിഷ്ഠിത മാതൃകകള്‍ക്കായി വഴി മാറും. സേവനങ്ങള്‍ക്ക് പകരം ഐപി സമന്വയിച്ചുള്ള സൊല്യൂഷനുകളാണ് വേണ്ടത്,''അദ്ദേഹം പറയുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കനത്ത ചുങ്കം ചുമത്തല്‍ ഭീഷണിയാണ് ഇപ്പോള്‍ ഈ രംഗം നേരിടുന്ന വലിയൊരു വെല്ലുവിളി. കാരണം ഇന്ത്യന്‍ ഐടി സേവന മേഖലയുടെ വരുമാനത്തിന്റെ 60-62 ശതമാനവും യുഎസ് വിപണിയില്‍ നിന്നാണ് വരുന്നത്.
(മാര്‍ച്ച് 15 ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine