ട്രംപിന് മനം മാറ്റം? ചൈനക്കുള്ള നികുതി കുറച്ചാലോ എന്ന് പുതിയ ചിന്ത

സമ്മര്‍ദ്ദങ്ങളിലൂടെയുള്ള ചര്‍ച്ചകള്‍ക്ക് ഒരുക്കമല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം
Donald trump
Donald trumpcanva
Published on

ചൈനക്ക് ഇത്രയധികം നികുതി ചുമത്തിയതില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് മനം മാറ്റമെന്ന് സൂചന. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം നികുതി ചുമത്തുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് അദ്ദേഹം ഇന്നലെ ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചത്. ചൈനയുമായി ഒരു ധാരണയുണ്ടായാല്‍ നികുതിയില്‍ കാര്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിലപാടില്‍ അയവ്

'' 145 ശതമാനം കൂടുതലാണ്. നികുതി ഇത്ര അധികമാകാന്‍ പാടില്ല. കാര്യമായ കുറവ് വരുത്തും. എന്നാല്‍ നികുതി പൂര്‍ണമായും ഒഴിവാക്കില്ല.'' ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുമായി ചര്‍ച്ച നടക്കുമെന്നും അവരോട് അമേരിക്ക നല്ല രീതിയിലായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൈനക്കുള്ള തീരുവകളില്‍ കുറവ് വരുത്താന്‍ വൈറ്റ്ഹൗസിലും ധാരണയായതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയുടെ പ്രതികരണം

നികുതിയുടെ കാര്യത്തില്‍ അമേരിക്കയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നാണ് ചൈനയുടെ ആദ്യ പ്രതികരണം. അതേസമയം, സമ്മര്‍ദ്ദങ്ങളിലൂടെയുള്ള ചര്‍ച്ചകള്‍ക്ക് ഒരുക്കമല്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ' ചൈനയുമായി സംസാരിക്കുന്നതിനുള്ള ശരിയായ രീതി ഇതല്ല. അത് നടക്കുകയുമില്ല.' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തുല്യതയും പരസ്പര നേട്ടവും കണക്കിലെടുത്തുള്ള ചര്‍ച്ചകള്‍ക്ക് ചൈന തയ്യാറാണെന്നും മന്ത്രാലയം വ്യക്തമാക്കി.

യഥാര്‍ത്ഥ നികുതി എത്ര?

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ നികുതിയില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. തീരുവ യുദ്ധത്തില്‍ മല്‍സരിച്ച ചൈനയും അമേരിക്കയും നികുതി അടിക്കടി കൂട്ടിയിരുന്നു. ഏറ്റവുമൊടുവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയത് 245 ശതമാനം നികുതിയാണ്. എന്നാല്‍ പ്രസിഡന്റ് ട്രംപ് പറയുന്നത് 145 ശതമാനമാണെന്നാണ്.

എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 245 ശതമാനമില്ലെന്നാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള വിശദീകരണം. വൈദ്യുതി വാഹനങ്ങള്‍, സിറിഞ്ചുകള്‍ തുടങ്ങിയ ഏതാനും ഉല്‍പ്പന്നങ്ങള്‍ക്കാണ് 245 ശതമാനം ബാധകമാകുന്നത്. മറ്റുള്ളവക്ക് ഉയര്‍ന്ന നികുതി 145 ശതമാനമാണ് എന്നാണ് വിശദീകരണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com