

യു.എസില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ചുങ്കം പൂര്‍ണമായും എടുത്തു കളയാമെന്ന് ഇന്ത്യ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഖത്തറില്‍ ഉന്നത ബിസിനസ് മേധാവികളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ പരാമര്‍ശങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യത്തിലും ട്രംപ് തന്റെ അനിഷ്ടം തുറന്നുപറഞ്ഞു. ആപ്പിള്‍ സി.ഇ.ഒ ടിം കുക്കുമായി താന്‍ സംസാരിച്ചെന്നും യു.എസില്‍ നിന്നുള്ള ഉത്പാദനം കൂട്ടാമെന്ന് സമ്മതിച്ചതായും ദോഹയില്‍ നടന്ന പരിപാടിക്കിടെ ട്രംപ് പറഞ്ഞു. ആപ്പിള്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ചൈനയ്‌ക്കെതിരേ ചുമത്തിയ ഉയര്‍ന്ന തീരുവ 90 ദിവസത്തേക്ക് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വ്യാപാര ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയായത്.
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി യുഎസും അമേരിക്കന്‍ ഇറക്കുമതിക്ക് മേലുള്ള തീരുവ 125 ശതമാനത്തില്‍നിന്ന് 10 ശതമാനമായി ചൈനയും വെട്ടിക്കുറയ്ക്കും.
Read DhanamOnline in English
Subscribe to Dhanam Magazine