കലിപ്പ് മാറാതെ ട്രംപ്! റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ തീരുവ ചുമത്തുമെന്ന്, യൂറോപ്യന്‍ രാജ്യങ്ങളെയും ഒപ്പമാക്കാന്‍ ശ്രമം

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ യൂറോപ്യന്‍ യൂണിയനും യു.എസും ചേര്‍ന്ന് അധിക തീരുവ ചുമത്തിയാല്‍ റഷ്യന്‍ സാമ്പത്തിക മേഖല തകരുമെന്നാണ് യു.എസ് പ്രതീക്ഷ
anerican president donald trump , russian president vladmir putin ukraine president vlodmir selensky military background
canva, facebook/Donald trump, Kremlin. ru, president.gov.ua
Published on

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്താനൊരുങ്ങി യു.എസ്. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. റഷ്യക്കെതിരെയും റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും കൂടുതല്‍ നടപടികള്‍ക്ക് തയ്യാറാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യക്ക് മേല്‍ 25 ശതമാനം പ്രതികാര തീരുവ യു.എസ് ചുമത്തിയിട്ടുണ്ട്. ഇതോടെ യു.എസിലേക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ 50 ശതമാനമാണ് താരിഫ് നല്‍കേണ്ടത്. റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് യു.എസ് നീക്കം.

ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ യുക്രെയിന്‍ വിഷയത്തില്‍ റഷ്യക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് യൂറോപ്യന്‍ യൂണിയനോട് ആഹ്വാനം ചെയ്തു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ നടപടികള്‍ കടുപ്പിക്കാനാണ് യു.എസ് നീക്കം. റഷ്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് എത്ര കാലം പിടിച്ചു നില്‍ക്കാനാകുമെന്ന് നോക്കാം. ഇതിന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ യൂറോപ്യന്‍ യൂണിയനും യു.എസും ചേര്‍ന്ന് അധിക തീരുവ ചുമത്തിയാല്‍ റഷ്യന്‍ സാമ്പത്തിക മേഖല തകരും. ഇതോടെ പുടിന്‍ ചര്‍ച്ചക്കെത്തുമെന്നും ബെസന്റ് കൂട്ടിച്ചേര്‍ത്തു. യുക്രെയിന് മേല്‍ കനത്ത വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബെസന്റിന്റെ പ്രസ്താവന.

സൗഹൃദ നീക്കത്തിനിടയിലും താരിഫ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഹൃത്തെന്ന് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ച ട്രംപിന്റെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കിയിരുന്നു. ട്രംപിന്റെ പ്രസ്താവനയോട് മോദി പ്രതികരിച്ചതും ശുഭസൂചനകള്‍ വര്‍ധിപ്പിച്ചു. അതിനിടയിലാണ് യു.എസിന്റെ പുതിയ നീക്കങ്ങള്‍. റഷ്യന്‍ എണ്ണ വാങ്ങലില്‍ യു.എസിന് പ്രതിഷേധമുണ്ടെങ്കിലും ഇക്കാര്യത്തില്‍ പരമാധികാര രാജ്യമായ ഇന്ത്യയുടെ തീരുമാനത്തില്‍ ഇടപെടാന്‍ യു.എസിന് അധികാരമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും കേന്ദ്രവൃത്തങ്ങള്‍ പറയുന്നു. യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്.

യുക്രെയിന്‍ യുദ്ധം കനത്തു

അതിനിടെ യുക്രെയിനില്‍ ആക്രമണം ശക്തമാക്കി റഷ്യന്‍ സൈന്യം. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. യുക്രെയിന്‍ തലസ്ഥാനമായ കീവിലുള്ള പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. 810 ഡ്രോണുകള്‍ റഷ്യ ഉപയോഗിച്ചെന്നാണ് യുക്രെയിന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത്.

Donald Trump says he is ready for a ‘second phase’ of sanctions on countries purchasing Russian oil. The move could reshape global energy trade and impact India’s crude imports.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com