സാമ്പത്തിക യുദ്ധത്തിനൊരുങ്ങി ട്രംപ്?; റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ്

യുക്രെയിന്‍ ചര്‍ച്ച വഴിമുട്ടുന്നതില്‍ ട്രംപിന് അതൃപ്തി
canva
Donald Trumpus president Donald Trump
Published on

യുക്രെയ്ന്‍ യുദ്ധം ചര്‍ച്ചകളിലൂടെ അവസാനിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നതിനിടെ റഷ്യക്കു മേല്‍ സമ്മര്‍ദം കൂട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധത്തില്‍ നിന്ന് പിന്‍മാറുന്നില്ലെങ്കില്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ' അതൊരു യുദ്ധമാകില്ല, എന്നാല്‍ സാമ്പത്തിക യുദ്ധമാകും.'' വൈറ്റ് ഹൗസില്‍ ചേര്‍ന്ന കാബിനറ്റ് മീറ്റിംഗില്‍ ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചകള്‍ വഴിമുട്ടിയോ?

ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും അലാസ്‌കയില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം, യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷ വളര്‍ന്നിരുന്നു. പുടിനുമായും യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്താനാണ് ട്രംപ് പദ്ധതിയിട്ടിരുന്നത്. സെലന്‍സ്‌കി ഇതിന് തയ്യാറായെങ്കിലും പുടിന്‍ സമ്മതം നല്‍കിയിട്ടില്ല. ഇതാണ് ട്രംപിനെ പ്രധാനമായും പ്രകോപിപ്പിക്കുന്നത്. അത്തരത്തിലുള്ള ചര്‍ച്ചകളൊന്നും ആസുത്രണം ചെയ്തിട്ടില്ലെന്ന് ക്രെംലിനില്‍ നിന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.

' എന്റെ മനസിലുള്ളത് വളരെ ഗൗരവമുള്ള കാര്യമാണ്. റഷ്യക്കെതിരെ ഉപരോധം ആവശ്യമായി വന്നാല്‍ അത് നടപ്പാക്കും. എന്നാല്‍ അവസാനം വരെ കാത്തിരിക്കും. ഒരു ലോക യുദ്ധത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സാമ്പത്തിക യുദ്ധത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്.' വൈറ്റ് ഹൗസ് യോഗത്തിന് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

യുക്രെയിന്‍ ചര്‍ച്ച വഴിമുട്ടുന്നതില്‍ ട്രംപിന് അതൃപ്തിയുണ്ട്. താന്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ വ്‌ളാഡിമിര്‍ പുടിന്റെ സഹകരണം ലഭിക്കാത്തതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. റഷ്യയുമായി നേരിട്ടും അമേരിക്കയുടെ മധ്യസ്ഥതയിലും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് യുക്രെയിന്‍ പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ചര്‍ച്ച ഏത് രീതിയില്‍ വേണമെന്ന് റഷ്യ ഇപ്പോഴും തീരുമാനിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com