ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലേക്ക്, വ്യാപാര കരാര്‍ വൈകില്ല; സൂചന നല്കി മാര്‍ക്കോ റൂബിയോ

കാര്‍ഷിക മേഖലയിലെ ഉള്‍പ്പെടെ ചില ചെറിയ വിഷയങ്ങള്‍ മാത്രമാണ് ഇനി പരിഹരിക്കാനുള്ളതെന്നും ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും സെര്‍ജിയോ ഗോര്‍
Narendra Modi And Donald Trump Shaking Hands
Facebook/PMO India
Published on

വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കവേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2027ന്റെ തുടക്കത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഈ സന്ദര്‍ശനം. ട്രംപിന്റെ വരവിന് മുമ്പ് തന്നെ കരാറില്‍ ധാരണയിലെത്തുമെന്നും വിവരമുണ്ട്.

അടുത്ത വര്‍ഷം ആദ്യം ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

വാഷിംഗ്ടണിന്റെ ഏറ്റവും അടുത്ത പങ്കാളികളിലൊന്നാണ് ന്യൂഡല്‍ഹിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള വ്യക്തിബന്ധം നയതന്ത്രതലത്തില്‍ ഏറെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തില്‍

വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായും മറ്റ് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായും അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കാര്‍ഷിക മേഖലയിലെ ഉള്‍പ്പെടെ ചില ചെറിയ വിഷയങ്ങള്‍ മാത്രമാണ് ഇനി പരിഹരിക്കാനുള്ളതെന്നും ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി.

അടുത്തിടെ ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ മോദിയും ട്രംപും നടത്തിയ ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിലാണ് വ്യാപാര-പ്രതിരോധ ചര്‍ച്ചകള്‍ക്ക് വേഗത കൈവന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com