തുര്‍ക്കി-സിറിയ ഭൂകമ്പം: 11 കോടി രൂപ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍

തുര്‍ക്കിയിലേയും സിറിയയിലേയും ഭൂകമ്പ ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും പിന്തുണ നല്‍കാനായി അഞ്ച് മില്യണ്‍ ദിര്‍ഹം (ഏകദേശം 11 കോടി ഇന്ത്യന്‍ രൂപ) ധനസഹായം ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ പ്രഖ്യാപിച്ചു.

ദുരിതബാധിതരെ പുനരധിവസിപ്പിക്കാനും, മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തരസഹായങ്ങള്‍ എത്തിക്കാനും ഈ തുക ഉപയോഗിക്കുമെന്ന് ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഗ്രൂപ്പ് അറിയിച്ചു. മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എമിറേറ്റ്സ് റെഡ് ക്രസന്റിന് ഇതിനോടകം തന്നെ തുക കൈമാറി.

ഫെബ്രുവരി 6 ന് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 34,000 ത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഏകദേശം 23 ദശലക്ഷം ആളുകളെയാണ് ഭൂകമ്പം ബാധിച്ചിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it