

ചെറുകിട സംരംഭകരുടെ വളര്‍ച്ച ലക്ഷ്യമിട്ട് സി.ഐ.ഐ. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് ലൈവ്‌ലിഹുഡ് സംഘടിപ്പിക്കുന്ന ബിസിനസ് ശില്‍പശാലയ്ക്ക് തുടക്കമായി. മരടിലെ ഹോട്ടല്‍ ദി ക്ലാസിക്ക് ഫോര്‍ട്ട് ആണ് വേദി. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സഹായത്തോടെയാണ് ശില്പശാല. നാളെയും (ഏപ്രില്‍ 30) ശില്പശാല തുടരും.
ശില്പശാലയില്‍ പങ്കെടുക്കുന്നവരെ സി.ഐ.ഐ. കൊച്ചി എന്റര്‍പ്രണേഴ്‌സ് ഡെവലപ്‌മെന്റ് ഫോറത്തില്‍ അംഗങ്ങളായി ചേര്‍ക്കും. ഇതിലൂടെ സി.ഐ.ഐ.യുടെ നേതൃത്വത്തിലുള്ള മെന്റര്‍ഷിപ്പ്, നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവ ലഭ്യമാക്കും. സൂക്ഷ്മ സംരംഭകരുടെ ആവശ്യങ്ങള്‍ വിലയിരുത്തി അവര്‍ക്ക് കൃത്യമായ പിന്തുണ നല്‍കുന്നതിനുള്ള ഒരു സ്ഥിരം സംവിധാനമായി ഈ ഫോറം പ്രവര്‍ത്തിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
രാജ്യത്തെ സൂക്ഷ്മ സംരംഭകത്വ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം സ്ഥാപിതമായ സി.ഐ.ഐ.സി.ഇ.എല്‍. ഇതിനോടകം നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ആരംഭിച്ച സെന്റര്‍ സര്‍ക്കാര്‍, വ്യവസായം, മറ്റ് പ്രധാന പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് താഴെത്തട്ടില്‍ മാറ്റങ്ങളുണ്ടാക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കിവരികയാണ്.
തൊഴില്‍ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വികസനം സാധ്യമാക്കുന്നതിലും സൂക്ഷ്മ സംരംഭങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ശിപാശാല ഉദ്ഘാടനം നിര്‍വഹിച്ച് സി.ഐ.ഐ. കൊച്ചി സോണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബേര്‍ളി സി. നെല്ലുവേലില്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ സൂക്ഷ്മ ബിസിനസ് മേഖല രാജ്യത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ഒന്നാണെന്നും സംരംഭകര്‍ക്ക് വെല്ലുവിളികളെ അതിജീവിക്കാനും വിജയം കൈവരിക്കാനും ആവശ്യമായ വൈദഗ്ധ്യവും അറിവും നല്‍കുന്നതിനാണ് ഇത്തരം ശില്പശാലകളെന്ന് സി.ഐ.ഐ. ദക്ഷിണ മേഖല മുന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine