ഫോബ്‌സ് 30 അണ്ടര്‍ 30 പട്ടികയില്‍ കേരളത്തിലെ രണ്ട് സംരംഭകര്‍! അപര്‍ണ ബാലമുരളിയും പട്ടികയില്‍

ഫ്യൂസലേജ് സ്ഥാപകന്‍ ദേവന്‍ ചന്ദ്രശേഖരന്‍, ക്വാഡ്രാറ്റ് സ്ഥാപകന്‍ റിഷഭ് സൂരി എന്നിവരാണ് പട്ടികയിലുള്ളത്
Fuselage founder Devan Chandrasekharan, Quadrat founder Rishabh Suri
ഫ്യൂസലേജ് സ്ഥാപകന്‍ ദേവന്‍ ചന്ദ്രശേഖരന്‍, ക്വാഡ്രാറ്റ് സ്ഥാപകന്‍ റിഷഭ് സൂരിLinkedin / Rishabh suri
Published on

30 വയസില്‍ താഴെയുള്ള മികച്ച സംരംഭകരുടെ ഫോബ്‌സ് ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ച് കേരളത്തില്‍ നിന്നുള്ള രണ്ട് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍. അഗ്രിടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപകനും എം.ഡിയുമായ ദേവന്‍ ചന്ദ്രശേഖരന്‍, ഇക്കോ ഫ്രണ്ട്‌ലി പാത്രങ്ങളുണ്ടാക്കുന്ന ക്വാഡ്രാറ്റ് എന്ന കമ്പനിയുടെ സി.ഇ.ഒ റിഷഭ് സൂരി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. എന്റര്‍ടെയിന്‍മെന്റ് വിഭാഗത്തില്‍ ചലച്ചിത്ര നടി അപര്‍ണ ബാല മുരളിയും പട്ടികയില്‍ ഇടം നേടി.

വിദേശത്തേക്ക് വളര്‍ന്ന ഫ്യൂസലേജ്

ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിളപരിപാലനം നടത്തുന്ന രീതി വികസിപ്പിച്ചാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂസല്‍ഏജ് ശ്രദ്ധേയമായത്. 2018ലെ പ്രളയത്തിന് പിന്നാലെ വിള കുറഞ്ഞതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശികളായ ദേവന്‍ ചന്ദ്രശേഖരനും സഹോദരി ദേവിക ചന്ദ്രശേഖരനും സുഹൃത്ത് അതുല്‍ ചന്ദ്രനും ചേർന്നാണ് കമ്പനി ആരംഭിക്കുന്നത്. വായ്പയെടുത്ത 7.5 ലക്ഷം രൂപയായിരുന്നു മുടക്കുമുതല്‍. പിന്നീട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും മറ്റ് സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ വളര്‍ന്ന കമ്പനിക്ക് ഇന്ന് യു.കെ, ഫിന്‍ലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.

യു.പിക്കാരന്‍, സംരംഭം തിരുവനന്തപുരത്ത്

ഉത്തര്‍ പ്രദേശ് സ്വദേശിയായ റിഷഭ് സൂരി 2020ലാണ് തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് ഐ.ടി പാര്‍ക്കില്‍ വൈക്കോലില്‍ നിന്നും പാത്രങ്ങളുണ്ടാക്കുന്ന കമ്പനി തുടങ്ങുന്നത്. ക്വാഡ്രാറ്റ് എന്ന കമ്പനിയില്‍ നിര്‍മിക്കുന്ന ജൈവ പാത്രങ്ങള്‍ 2023 മുതല്‍ വിപണിയിലുണ്ട്. എന്‍.ജി.ഓസ് ആന്‍ഡ് സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് വിഭാഗത്തിലാണ് സൂരിയെ തിരഞ്ഞെടുത്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com