ലോകത്തിന്റെ സംരംഭക തലസ്ഥാനമാകാന്‍ യു.എ.ഇ! ആറുവര്‍ഷത്തില്‍ ലക്ഷ്യം 20 ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍, 30,000 തൊഴില്‍ അവസരങ്ങള്‍ വരും

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അടുത്തിടെയായി യു.എ.ഇ ശക്തമാക്കിയിട്ടുണ്ട്
Group of Emirati professionals in traditional attire discussing work outdoors, with UAE flag displayed above
canva
Published on

ലോകത്തിന്റെ സംരംഭക തലസ്ഥാനമാകാന്‍ ലക്ഷ്യമിട്ട് യു.എ.ഇ. അടുത്ത ആറുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കമ്പനികളുടെ എണ്ണം 20 ലക്ഷമാക്കും.ഇതില്‍ പത്തെണ്ണത്തിനെ യൂണികോണ്‍ പദവിയിലേക്ക് ഉയര്‍ത്തുമെന്നും യു.എ.ഇ വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി പ്രഖ്യാപിച്ചു. നിലവില്‍ ഒരു ബില്യന്‍ ഡോളര്‍ മൂല്യമുള്ള അഞ്ച് കമ്പനികളാണ് യു.എ.ഇയിലുള്ളത്. രാജ്യത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശവ്യാപക പദ്ധതിയും ദുബായ് ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം പ്രഖ്യാപിച്ചു.

ചെറുപ്പക്കാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനും അവയെ അന്താരാഷ്ട്ര തലത്തില്‍ വളര്‍ത്തുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുകയാണ് യു.എ.ഇയുടെ ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നെടുന്തൂണാണ് സംരംഭകരെന്നും അബ്ദുള്ള ബിന്‍ തൗഖ് വിശദീകരിക്കുന്നു. സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി ഉദാര നയങ്ങളും യു.എ.ഇ നടപ്പിലാക്കുന്നുണ്ട്. രാജ്യത്ത് നിലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേഗത്തില്‍ വളരാനുള്ള അന്തരീക്ഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12 ലക്ഷം കമ്പനികള്‍

യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത 12 ലക്ഷം കമ്പനികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 10 ലക്ഷം കമ്പനികളും സംരംഭകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതില്‍ തന്നെ പലതും ചെറുകിട-ഇടത്തരം കമ്പനികളാണ് (എസ്.എം.ഇ). യു.എ.ഇയുടെ എണ്ണയിതര വരുമാനത്തിന്റെ 63.5 ശതമാനവും സംഭാവന ചെയ്യുന്നത് ഇത്തരം കമ്പനികളാണെന്ന് 2022ലെ കണക്കുകള്‍ പറയുന്നു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അടുത്തിടെയായി യു.എ.ഇ ശക്തമാക്കിയിട്ടുണ്ട്.

പദ്ധതി ഇങ്ങനെ

രാജ്യത്തെ 10,000 ചെറുപ്പക്കാര്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കി അഞ്ച് വര്‍ഷത്തിനുള്ളില്‍ 30,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് യു.എ.ഇയുടെ പദ്ധതി. സ്റ്റാര്‍ട്ടപ്പ്എമിറേറ്റ്‌സ്.എഇ (startupemirates.ae) എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. പ്ലാറ്റ്‌ഫോമിലൂടെ വിദഗ്ധരുടെ മെന്റര്‍ഷിപ്പ്, പരിശീലനം, കോ-വര്‍ക്കിംഗ് സ്‌പേസുകള്‍, ഫണ്ടിംഗിനുള്ള അവസരം എന്നിവ ഒരുക്കും.

Explore the UAE’s startup boom in 2025 driven by innovative campaigns, new incentives, and digital platforms. Learn how entrepreneurs can launch, grow, and benefit from UAE’s supportive business ecosystem.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com