പ്രവാസിക്ക് വിദേശത്തു നിന്ന് എത്ര സ്വര്‍ണം കൊണ്ടുവരാം? ഗ്രാമിന് ₹2,500 വിലയുള്ളപ്പോള്‍ നിശ്ചയിച്ച നിബന്ധനയില്‍ കുരുങ്ങി മലയാളികള്‍, ഭേദഗതിക്ക് സമ്മര്‍ദം

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്വര്‍ണവിലയെ അടിസ്ഥാനമാക്കി നിശ്ചയിച്ച മാനദണ്ഡം റെക്കോഡ് വിലയുള്ളപ്പോഴും നടപ്പിലാക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതായി നിവേദനത്തില്‍ പറയുന്നു
Display of ornate gold jewellery in a showroom, including heavy necklaces, crowns, masks, and intricate bridal sets showcased on mannequins and stands.
canva
Published on

വിദേശത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരാനുള്ള പരിധിയില്‍ കാലാനുസൃതമായ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു വര്‍ഷത്തിലേറെ കാലം വിദേശത്ത് താമസിച്ച ശേഷം മടങ്ങിവരുന്ന പ്രവാസികള്‍ക്ക് നിലവിലെ നിയമം അനുസരിച്ച് നിശ്ചിത അളവില്‍ സ്വര്‍ണം കൊണ്ടുവരാം. എന്നാല്‍ ഇത് നിശ്ചയിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഷാര്‍ജ ധനമന്ത്രി നിര്‍മലാ സീതാരാമന് നിവേദനം നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്വര്‍ണവിലയെ അടിസ്ഥാനമാക്കി നിശ്ചയിച്ച മാനദണ്ഡം റെക്കോഡ് വിലയുള്ളപ്പോഴും നടപ്പിലാക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതായി അദ്ദേഹം പറയുന്നു.

ഇപ്പോഴത്തെ നിയമം ഇങ്ങനെ

നിലവിലെ നിയമം അനുസരിച്ച് 50,000 രൂപ വില വരുന്ന 20 ഗ്രാം സ്വര്‍ണമാണ് നികുതി അടക്കാതെ പുരുഷന്മാര്‍ക്ക് കയ്യില്‍ കരുതാനാവുക. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള 40 ഗ്രാം സ്വര്‍ണവും നികുതി അടക്കാതെ കൊണ്ടുവരാം. 20 ഗ്രാം മുതല്‍ 50 ഗ്രാം വരെയാണെങ്കില്‍ വിലയുടെ മൂന്ന് ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടക്കണം. 50-100 ഗ്രാം വരെ 6 ശതമാനവും അതിന് മുകളില്‍ 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയുമാണ് പുരുഷ യാത്രക്കാര്‍ അടക്കേണ്ടത്. സ്ത്രീകള്‍ക്ക് ഇതിന്റെ ഇരട്ടി അളവാണ് അനുവദിച്ചിരിക്കുന്നതെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് നിയമം പറയുന്നു.

2016ലാണ് ഈ നിയമം നടപ്പിലാക്കിയത്. അന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 2,500 രൂപയോളമായിരുന്നു. എന്നാല്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 10,000 രൂപയോളമാകും. അതായത് നിയമം അനുസരിച്ച് അഞ്ചു ഗ്രാമിനടുത്ത് സ്വര്‍ണം മാത്രമേ പുരുഷന്മാര്‍ക്ക് കൈവശം കരുതാന്‍ കഴിയൂ. സ്ത്രീകള്‍ക്കാണെങ്കില്‍ 10 ഗ്രാമും.

ഈ മാനദണ്ഡം നിലനില്‍ക്കുന്നത് പലപ്പോഴും വിമാനത്താവളങ്ങളില്‍ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കത്തിനും കാരണമാകാറുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. സ്വര്‍ണത്തിന്റെ ഭാരം പരിമിതപ്പെടുത്താനാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്. എന്നാല്‍ മൂല്യം പരിഗണിക്കുമ്പോള്‍ നിയമത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം തന്നെ നഷ്ടമാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുകയാണ്. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും മൂല്യം പരിഗണിക്കാതെ നിശ്ചിത തൂക്കം സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.

A UAE-based association has requested clarity on India’s gold carrying rules, as travelers face confusion over limits and regulations. The call comes amid rising demand and stricter customs checks.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com